സ്നേഹം തന്നുടെ (ആശാചക്രം )
This page was generated on April 28, 2024, 7:05 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 1973
സംഗീതംബി എ ചിദംബരനാഥ്‌
ഗാനരചനപി ഭാസ്കരന്‍
ഗായകര്‍എം സത്യം
രാഗംലഭ്യമല്ല
അഭിനേതാക്കള്‍തിക്കുറിശ്ശി സുകുമാരൻ നായർ
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:58:58.
 സ്നേഹം തന്നുടെ തണ്ണീർപ്പന്തലിൽ
ദാഹിച്ചെത്തിയ യാത്രക്കാരാ
കത്തിയെരിഞ്ഞു കഴിഞ്ഞൂ പന്തൽ
വറ്റിവരണ്ടൂ ജലപാത്രം (സ്നേഹം..)

കദനക്കടലിൽ താഴ്ന്നല്ലേ നിൻ
കരളിലെ ശാന്തിനൗക
ആശാചക്രഭ്രമണം നിന്നു
അലയുവതെന്തിനു വീണ്ടും (സ്നേഹം...)


മായികമായ മരീചികയല്ലോ
മാടി വിളിച്ചതു നിന്നെ
ഈ മരുഭൂവിൻ നടുവിൽ നിനക്കിനി
ആറടിമണ്ണാണഭയം (സ്നേഹം..)



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts