വിശദവിവരങ്ങള്‍ | |
വര്‍ഷം | 1973 |
സംഗീതം | ആര് കെ ശേഖര്‍ |
ഗാനരചന | വയലാര്‍ രാമവര്‍മ്മ |
ഗായകര്‍ | കെ ജെ യേശുദാസ് |
രാഗം | ലഭ്യമല്ല |
അഭിനേതാക്കള്‍ | ഷീല ,ബഹദൂർ |
ഗാനത്തിന്റെ വരികള്‍ | |
Last Modified: February 29 2012 14:58:51.
ശരപഞ്ജരം പുഷ്പശരപഞ്ജരം ശരീരം മനസ്സിന് സുഖവാസമന്ദിരം മന്മഥന് സ്ത്രീയിലതു പണിയുന്ന കാലം മദിച്ചു തുള്ളും യൌവ്വനം (ശരപഞ്ജരം) വികാരം മുന്‍പേ കുതിക്കും - അന്നു വിചാരം പിന്‍പേ നടക്കും വികാരം മുന്‍പേ കുതിക്കും - അന്നു വിചാരം പിന്‍പേ നടക്കും വിരിയുന്ന വിരിയുന്ന മോഹപുഷ്പങ്ങളില്‍ വിരല്‍നഖമുദ്രകള്‍ പതിക്കും - കാമം വിരല്‍നഖമുദ്രകള്‍ പതിക്കും ഓരോ സ്വപ്നവും കൊഴിയും ഓര്‍മ്മകള്‍ കിളിവാതില്‍ തുറക്കും - ദൂരെ കാമുക ശലഭങ്ങള്‍ ചിരിക്കും ചിരിക്കും - പൊട്ടിച്ചിരിക്കും ശരപഞ്ജരം പുഷ്പശരപഞ്ജരം ശരീരം മനസ്സിന് സുഖവാസമന്ദിരം മന്മഥന് വീടുവിട്ടു പിരിയുന്ന കാലം മുഖം തിരിക്കും യൌവ്വനം വിഷാദം മുടന്തി നടക്കും - അന്നു വിചാരം കാതോര്‍ത്തു നില്ക്കും വിഷാദം മുടന്തി നടക്കും - അന്നു വിചാരം കാതോര്‍ത്തു നില്ക്കും കൊഴിയുന്ന കൊഴിയുന്ന ദു:ഖബാഷ്പങ്ങളില് കരള്‍ കിടന്നേങ്ങലടിക്കും - താനേ കരള്‍ കിടന്നേങ്ങലടിക്കും ഓരോ സ്വപ്നവും മരിക്കും ഓര്‍മ്മകള്‍ ചുമര് ചാരിയിരിക്കും - ദൂരെ കാമുകശലഭങ്ങള് ചിരിക്കും ചിരിക്കും - പൊട്ടിച്ചിരിക്കും (ശരപഞ്ജരം) |