കിലുകിലുക്കും (സ്കൂള്‍ മാസ്റ്റര്‍ )
This page was generated on April 28, 2024, 5:40 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 1964
സംഗീതംജി ദേവരാജന്‍
ഗാനരചനവയലാര്‍ രാമവര്‍മ്മ
ഗായകര്‍എം എസ്‌ രാജേശ്വരി
രാഗംമദ്ധ്യമാവതി
അഭിനേതാക്കള്‍ആറന്മുള പൊന്നമ്മ ,Kutty Padmini
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:35:26.


കിലുകിലുക്കും കിലുകിലുക്കും
കിങ്ങിണിച്ചെപ്പിലൊളിച്ചിരിക്കും
ടെലിഫോണിനുള്ളിലുണ്ടൊരു കൂട്ടുകാരി
കളിക്കൂട്ടുകാരി
കിലുകിലുക്കും..........

കരുകരുകരെ കറുത്തിരിക്കും
വെളുവെളുക്കെ ചിരിക്കും
കിണികിണികിണി മണിയടിക്കും
മനസ്സിലിക്കിളി കൂട്ടും
ഇക്കിളികൂട്ടും
കിലുകിലുക്കും

ഹലോ ഹലോ വിളിക്കും
അകലെയോടിയൊളിക്കും
കാതില്‍ വന്നു കഥപറയും
കാല്‍ച്ചിലമ്പൊലി കേള്‍ക്കും
ചിലമ്പൊലി കേള്‍ക്കും
കിലുകിലുക്കും..........

അച്ഛനെയാണേലും അമ്മയെയാണേലും
അമ്പിളിമാമനെയാണേലും
അരികിലെത്തിക്കും അവള്‍ അരികിലെത്തിക്കും
കിലുകിലുക്കും..........

നളചരിതം കഥകളിയിലെ അരയന്നത്തിനെപ്പോലെ
ദൂരെയുള്ളോരരമനയില്‍ ദൂതിനുപോകും
അവള്‍ ദൂതിനുപോകും
കിലുകിലുക്കും.........



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts