വൈക്കത്തപ്പനും ശിവരാത്രി (മഴക്കാറ് )
This page was generated on May 7, 2024, 4:30 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 1973
സംഗീതംജി ദേവരാജന്‍
ഗാനരചനവയലാര്‍ രാമവര്‍മ്മ
ഗായകര്‍എം ജി രാധാകൃഷ്ണന്‍ ,കോറസ്‌
രാഗംലഭ്യമല്ല
അഭിനേതാക്കള്‍കൊട്ടാരക്കര ശ്രീധരൻ നായർ ,കനകദുർഗ്ഗ ,ശങ്കരാടി
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:58:35.

വൈക്കത്തപ്പനും ശിവരാത്രി
വടക്കുംനാഥനും ശിവരാത്രി
ഭഗവാനു തിരുനൊയമ്പ് ഇന്നു
ഭഗവതിക്കും തിരുനൊയമ്പ് ഉണ്ണി
ഗണപതിക്കും തിരുനൊയമ്പ്
( വൈക്കത്തപ്പനും)

സ്വര്‍ഗ്ഗഗംഗയില്‍ നീരാടി
സ്വര്‍ണ്ണക്കൂവളത്തില ചൂടി
തൃശ്ശിവപ്പേരൂര്‍ മതിലകത്തു നാഥന്‍
ദര്‍ശനം നല്‍കും ശിവരാത്രി
ശംഭോ മഹാദേവ ശംഭോ - ശിവ
ശംഭോ മഹാദേവ ശംഭോ
( വൈക്കത്തപ്പനും)

മൂന്നാം തൃക്കണ്ണില്‍ തീയോടേ
മുടിയില്‍ നാഗഫണത്തോടെ
തിരുവേറ്റുമാനൂരമ്പലത്തില്‍ നാഥന്‍
താണ്ഡവമാടും ശിവരാത്രി
ശംഭോ മഹാദേവ ശംഭോ - ശിവ
ശംഭോ മഹാദേവ ശംഭോ
( വൈക്കത്തപ്പനും)

അച്ഛനുമമ്മയും കാണാതെ
അമ്പലക്കെട്ടിലടുക്കളയില്‍
അരമനപ്പായസമുരുളിയോടെ ഉണ്ണി
ഗണപതിയുണ്ണും ശിവരാത്രി
ശംഭോ മഹാദേവ ശംഭോ - ശിവ
ശംഭോ മഹാദേവ ശംഭോ
( വൈക്കത്തപ്പനും)




malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts