വിശദവിവരങ്ങള്‍ | |
വര്‍ഷം | 1973 |
സംഗീതം | വി ദക്ഷിണാമൂർത്തി |
ഗാനരചന | മങ്കൊമ്പ് ഗോപാലകൃഷ്ണൻ |
ഗായകര്‍ | എസ് ജാനകി |
രാഗം | ലഭ്യമല്ല |
അഭിനേതാക്കള്‍ | ലഭ്യമല്ല |
ഗാനത്തിന്റെ വരികള്‍ | |
Last Modified: February 29 2012 14:58:31.
കാരിരുമ്പാണി പഴുതുള്ള കൈകളേ നീയിന്നു ഞങ്ങളെ അനുഗ്രഹിച്ചു (കാരിരുമ്പാണി) അത്യുന്നതങ്ങളില്‍ നിന്നു നീ ഞങ്ങള്‍ടെ ദുഃഖങ്ങള്‍ കേട്ടു പ്രസാദിച്ചു (കാരിരുമ്പാണി) പാപം നിഴല്‍ പോലെ കൂടെ വരുന്നു പാപികളാല് ഭൂമി നിറയുന്നു (പാപം ) അറിഞ്ഞുകൊണ്ടാണേലും അറിയാതെയാണേലും അപരാധങ്ങള്‍ പൊറുക്കേണമേ അവിടുന്നപരാധങ്ങള് പൊറുക്കണമേ (കാരിരുമ്പാണി) ദുഷ്ടന്മാരുടെ കൈകളില്‍ നിന്നു നീ നിത്യവും മനുഷ്യരെ കാക്കുന്നു (ദുഷ്ടന്മാരുടെ) അന്ധകാരത്തിന്നുള്ളില് വഴിതെറ്റി പിരിയുമ്പോള്‍ അവരെ നയിക്കേണമേ നന്മയില് അവിടുന്നവരെ നയിക്കണമേ (കാരിരുമ്പാണി) |