വിശദവിവരങ്ങള്‍ | |
വര്‍ഷം | 1973 |
സംഗീതം | കെ രാഘവന് |
ഗാനരചന | പി ഭാസ്കരന് |
ഗായകര്‍ | പി സുശീല |
രാഗം | ലഭ്യമല്ല |
അഭിനേതാക്കള്‍ | ലഭ്യമല്ല |
ഗാനത്തിന്റെ വരികള്‍ | |
Last Modified: February 29 2012 14:57:55.
അബലകളെന്നും പ്രതിക്കൂട്ടിൽ കുടിലമാം സാമൂഹ്യനീതി തൻ മുന്നിൽ (2) കുങ്കുമത്താൽ അപരാധമുദ്ര കുത്തി കുപ്പിവളയിട്ട കൈയ്യിൽ വിലങ്ങുപൂട്ടി അഴകെന്ന തൊണ്ടി ശിരസ്സിലെടുപ്പിച്ചു അവളെപ്പഴിക്കുന്നു ലോകമെന്നും (അബല..) വനിതയെത്തേടൽ പുരുഷധർമ്മം മനസിജൻ കൽപിക്കും മധുരകർമ്മം നിഷിദ്ധമാം കനിയവർ ഒരുമിച്ചു ഭുജിച്ചാലും നിയതിയവൾ മാത്രം കുറ്റക്കാരി (അബല..) ചളിയിൽ പിറന്ന താമരപ്പൂ ഉലകിനു പൂജാപുഷ്പമായി കുലവും വംശവും ചൊല്ലി സ്ത്രീയെ കുരിശിൽ കയറ്റുന്നു ലോകനീതി (അബല...) |