മുത്തുകിലുങ്ങി മണിമുത്തുകിലുങ്ങി (അജ്ഞാതവാസം )
This page was generated on April 27, 2024, 6:56 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 1973
സംഗീതംഎം കെ അർജ്ജുനൻ
ഗാനരചനശ്രീകുമാരൻ തമ്പി
ഗായകര്‍പി ജയചന്ദ്രൻ
രാഗംശുദ്ധധന്യാസി
അഭിനേതാക്കള്‍പ്രേം നസീര്‍ ,വിജയശ്രീ ,ജോസ് പ്രകാശ് ,അടൂര്‍ ഭാസി ,Kaduvakulam Antony
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:57:46.
മുത്തുകിലുങ്ങീ മണിമുത്തുകിലുങ്ങീ
മുത്തമൊളിക്കും ചുണ്ടില്‍ ചിരി കിലുങ്ങീ
മുന്തിരിത്തേന്‍ കുടം തുളുമ്പീ‍
എന്‍ ചിന്തയില്‍ കവിതകള്‍ വിളമ്പീ.....
വിളമ്പീ.... വിളമ്പീ

ഓമനയൊരുവട്ടം പുഞ്ചിരിച്ചാല്‍
ഒരുനൂറിതളുള്ള പൂവിരിയും
ഓരോ ഇതളും വസന്തമാകും
ഓരോ വസന്തവും കഥപറയും.....
കഥപറയും പ്രേമകഥപറയും.....
മുത്തുകിലുങ്ങീ മണിമുത്തുകിലുങ്ങീ

കാമിനിപാടുന്ന രാഗമെല്ലാം
കാമന്റെ വില്ലിലെ ഞാണൊലികള്‍
ഓരോ സ്വരവും മധുരതരം
ഓരോ വര്‍ണ്ണവും പ്രണയമയം
പ്രണയമയം സ്വപ്നലഹരിമയം





malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts