തങ്കമകുടം ചൂടി (ശ്രീ ഗുരുവായൂരപ്പൻ)
This page was generated on April 28, 2024, 3:07 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 1972
സംഗീതംവി ദക്ഷിണാമൂർത്തി
ഗാനരചനഓ എന്‍ വി കുറുപ്പ്
ഗായകര്‍കെ പി ബ്രഹ്മാനന്ദന്‍ ,വി ദക്ഷിണാമൂർത്തി
രാഗംമോഹനം
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:57:32.
തങ്കമകുടം ചൂടി നില്പൂ
തമ്പുരാന്റെ തിരു നിലയം (2)
അൻപാർന്നെല്ലാം പാലിക്കുന്നൊരു(2)
തമ്പുരാന്റെ തിരുനിലയം (തങ്ക..)

കണ്ണിനു പൂക്കണിയാകും ഹരിയുടെ
അഞ്ജന വിഗ്രഹം കാണേണം
ശംഖചക്രഗദാപത്മങ്ങളും
അംഗശോഭയും കാണേണം (തങ്ക...)

കാതിൽ മകരവിഭൂഷണമണിയും
കായാമ്പൂവുടൽ കാണേണം
മഞ്ഞപ്പട്ടും മണിമാലയുമായ്
മഞ്ജുളാംഗനെ കാണേണം (തങ്ക...)


malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts