സാമ്യമകന്നോരുദ്യാനമേ (ദേവി)
This page was generated on May 2, 2024, 12:40 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 1972
സംഗീതംജി ദേവരാജന്‍
ഗാനരചനവയലാര്‍ രാമവര്‍മ്മ
ഗായകര്‍കെ ജെ യേശുദാസ്
രാഗംഖരഹരപ്രിയ
അഭിനേതാക്കള്‍മധു
ഗാനത്തിന്റെ വരികള്‍
Last Modified: November 21 2020 08:37:54.

സാമ്യമകന്നോരുദ്യാനമേ...
കല്‍‌പകോദ്യാനമേ... നിന്റെ
കഥകളിമുദ്രയാം കമലദളത്തിലെന്‍
ദേവിയുണ്ടോ ദേവി...
സാമ്യമകന്നോരുദ്യാനമേ...
കല്‍‌പകോദ്യാനമേ... നിന്റെ
കഥകളിമുദ്രയാം കമലദളത്തിലെന്‍
ദേവിയുണ്ടോ ദേവി...
സാമ്യമകന്നോരുദ്യാനമേ....

മഞ്ജുതരയുടെ മഞ്ഞില്‍ മുങ്ങും
കുഞ്ജകുടീരങ്ങളില്‍
മഞ്ജുതരയുടെ മഞ്ഞില്‍ മുങ്ങും
കുഞ്ജകുടീരങ്ങളില്‍
ലാവണ്യവതികള്‍ ലാളിച്ചു വളര്‍ത്തും
ദേവഹംസങ്ങളേ
ലാവണ്യവതികള്‍ ലാളിച്ചു വളര്‍ത്തും
ദേവഹംസങ്ങളേ നിങ്ങള്‍
ദൂതു പോയൊരു മനോരഥത്തിലെന്‍
ദേവിയുണ്ടോ ദേവി....

സാമ്യമകന്നോരുദ്യാനമേ....

കച്ചമണികള്‍ നൃത്തം വയ്ക്കും
വൃശ്ചികരാവുകളില്‍
കച്ചമണികള്‍ നൃത്തം വയ്ക്കും
വൃശ്ചികരാവുകളില്‍
രാഗേന്ദുമുഖികള്‍ നാണത്തിലൊളിക്കും
രോമഹര്‍ഷങ്ങളേ
രാഗേന്ദുമുഖികള്‍ നാണത്തിലൊളിക്കും
രോമഹര്‍ഷങ്ങളേ നിങ്ങള്‍
പൂ വിടര്‍ത്തിയ സരോവരത്തിലെന്‍
ദേവിയുണ്ടോ ദേവി

സാമ്യമകന്നോരുദ്യാനമേ...
കല്‍‌പകോദ്യാനമേ... നിന്റെ
കഥകളിമുദ്രയാം കമലദളത്തിലെന്‍
ദേവിയുണ്ടോ ദേവി...
സാമ്യമകന്നോരുദ്യാനമേ....


malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts