വൃശ്ചിക കാര്‍ത്തികപ്പൂ (മാപ്പുസാക്ഷി )
This page was generated on May 17, 2021, 4:14 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 1972
സംഗീതംഎം എസ്‌ ബാബുരാജ്‌
ഗാനരചനശ്രീകുമാരൻ തമ്പി
ഗായകര്‍എസ് ജാനകി
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:57:12.
 വൃശ്ചികക്കാർത്തികപ്പൂവിരിഞ്ഞു
വീടായ വീടെല്ലാം പൊന്നണിഞ്ഞു
ആ ദീപഗംഗയിലാറാടി നിന്നപ്പോൾ
ആ ഗാനമെന്നെയും തേടി വന്നു (വൃശ്ചിക...)

അനുരാഗപുഷ്പത്തിന്നാദ്യത്തെ ഗന്ധമായ്
ആ ഗാനമെന്നിലലിഞ്ഞു ചേർന്നു
ജയദേവഗീതത്തിൻ യമുനാതടങ്ങളിൽ
വിടരുമെൻ ഭാവന പാറിച്ചെന്നു (വൃശ്ചിക...)

ആ നല്ല രാത്രി തന്നിതളുകൾ വീണു പോയ്
ആ ഗാനമന്നേയകന്നു പോയി
ഗായകൻ കാണാതെ ഗാനമറിയാതെ
പ്രാണനിലാമണം സൂക്ഷിക്കുന്നു ഞാനെൻ
പ്രാണനിലാമണം സൂക്ഷിക്കുന്നു(വൃശ്ചിക...)malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts