വർണ്ണശാലയിൽ വരൂ (കണ്ടവരുണ്ടോ )
This page was generated on April 28, 2024, 8:25 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 1972
സംഗീതംആര്‍ കെ ശേഖര്‍
ഗാനരചനശ്രീകുമാരൻ തമ്പി
ഗായകര്‍എസ് ജാനകി
രാഗംഭാട്ടിയാര്‍
അഭിനേതാക്കള്‍വിൻസന്റ് ,ബഹദൂർ
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:57:11.

വർണ്ണശാലയിൽ വരൂ വരൂ
വസന്തരാഗം പാടുവാൻ
വരം ലഭിക്കുവാൻ കരം പിടിക്കുവാൻ
ഈ വർണ്ണശാലയിൽ വരൂ വരൂ...
വരൂ വരൂ

രാത്രിലില്ലികൾ വിടർന്നു നീളവെ
രാക്കുയിൽ സ്വയം മറന്നു പാടവെ
ചിത്രശാലയിൽ എൻ പുഷ്പശയ്യയിൽ
എത്രയെത്ര ശിശിരങ്ങൾ വീർപ്പുമുട്ടുന്നു
ആലിംഗനത്തിൻ സുഖം
അറിയുന്നവരേ വരൂ വരൂ
ആഹാ...ആ.....ആഹാ ആ...
(വർണ്ണശാലയിൽ.....)

രാത്രിവണ്ടുകൾ പറന്നു പോകവെ
രാജവീഥികൾ തളർന്നുറങ്ങവെ
നൃത്തമേടയിൽ എൻ സ്വർഗ്ഗവാതിലിൽ
എത്രയെത്ര ചുംബനങ്ങൾ വീർപ്പുമുട്ടുന്നു
(വർണ്ണശാലയിൽ....)
 



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts