നാടോടിമന്നന്റെ (സംഭവാമി യുഗേ യുഗേ )
This page was generated on May 2, 2024, 12:20 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 1972
സംഗീതംഎം എസ്‌ ബാബുരാജ്‌
ഗാനരചനശ്രീകുമാരൻ തമ്പി
ഗായകര്‍പി ജയചന്ദ്രൻ ,പി ലീല ,എം എസ്‌ ബാബുരാജ്‌
രാഗംലഭ്യമല്ല
അഭിനേതാക്കള്‍പ്രേം നസീര്‍ ,അടൂര്‍ ഭാസി ,കെ പി ഉമ്മർ ,ടി എസ് മുത്തയ്യ ,ശങ്കരാടി ,ജോസ് പ്രകാശ് ,എൻ ഗോവിന്ദൻ‌കുട്ടി ,പോൾ വെങ്ങോല ,വിജയശ്രീ ,സാധന ,പ്രമീള ,പങ്കജവല്ലി ,പാലാ തങ്കം
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:57:10.
ആ...ആ.....
നാടോടിമന്നന്റെ പട്ടാഭിഷേകം...
നാട്ടുകാര്‍ക്കെല്ലാര്‍ക്കും പൂത്തിരുവോണം...
അഭിനന്ദനങ്ങളാല്‍ പാലഭിഷേകം
അഭിവാദനങ്ങളാല്‍ തേനഭിഷേകം....
(നാടോടിമന്നന്റെ.......)

ആ..ആ...ആ..
സ്വീകരിക്കൂ... സ്വീകരിക്കൂ... സ്നേഹമലര്‍മാല...
സ്വീകരിക്കൂ സ്വീകരിക്കൂ സ്നേഹമലര്‍മാല...
സ്നേഹ മലര്‍മാല...സ്നേഹ മലര്‍മാല...
സ്നേഹമലര്‍മാല...

ആ..ആ...ആ...
പുരുഷന്റെ ഭാഗ്യവും പെണ്ണിന്റെ മനസ്സും
കാറ്റിന്റെ നിഴലും കണ്ടവരുണ്ടോ...ഓ...
ഓടയില്‍ നിന്നവന്‍ മേടയിലേറും
മേടയില്‍ നിന്നവന്‍ ഓടയില്‍ വീഴും....
ആ....ആ....
കൈവന്ന ഭാഗ്യത്തില്‍ തന്നെ മറന്നാല്‍
കാലമാം ദേവന്‍ മാപ്പുതരില്ല....ഓ....
സ്നേഹത്തിന്‍ വെള്ളിവിളക്കിന്‍ വെളിച്ചം
ജീവനില്‍ കോരിനിറയ്ക്കുക നമ്മള്‍
കൈവന്ന ഭാഗ്യത്തില്‍ തന്നെ മറന്നാല്‍
കാലമാം ദേവന്‍ മാപ്പുതരില്ല....
സ്നേഹത്തിന്‍ വെള്ളിവിളക്കിന്‍ വെളിച്ചം
ജീവനില്‍ കോരിനിറയ്ക്കുക നമ്മള്‍

നീ നിറയ്ക്കൂ... നീ നിറയ്ക്കൂ... ഹൃദയമധുപാത്രം....
നീ നിറയ്ക്കൂ നീ നിറയ്ക്കൂ ഹൃദയമധുപാത്രം....
ഹൃദയ മധുപാത്രം....ഹൃദയ മധുപാത്രം....
ഹൃദയമധുപാത്രം....
സ്വീകരിക്കൂ സ്വീകരിക്കൂ സ്നേഹമലര്‍മാല... 


malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts