വിജനതീരമേ (രാത്രിവണ്ടി )
This page was generated on April 27, 2024, 6:34 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 1971
സംഗീതംഎം എസ്‌ ബാബുരാജ്‌
ഗാനരചനപി ഭാസ്കരന്‍
ഗായകര്‍കെ ജെ യേശുദാസ്
രാഗംആഹിര്‍ ഭൈരവി
അഭിനേതാക്കള്‍വിൻസന്റ് ,കെ പി ഉമ്മർ ,പത്മിനി ജൂനിയർ
ഗാനത്തിന്റെ വരികള്‍
Last Modified: September 27 2015 17:24:20.

വിജനതീരമേ..എവിടെ.. എവിടെ..
രജതമേഘമേ.. എവിടെ.. എവിടെ..

വിജനതീരമേ കണ്ടുവോ നീ
വിരഹിണിയാമൊരു ഗായികയേ
മരണ കുടീരത്തിന്‍
മാസ്മര നിദ്ര വിട്ടു
മടങ്ങിവന്നൊരെന്‍ പ്രിയസഖിയേ

വിജനതീരമേ കണ്ടുവോ നീ
വിരഹിണിയാമൊരു ഗായികയേ

രജതമേഘമേ കണ്ടുവോ നീ
രാഗം തീര്‍ന്നൊരു വിപഞ്ചികയേ (രജത..)
മൃതിയുടെ മാളത്തില്‍ വീണു തകര്‍ന്നു
ചിറകുപോയൊരെന്‍ രാക്കിളിയേ

നീലക്കടലേ നീലക്കടലേ
നിനക്കറിയാമോ മല്‍സഖിയേ?
പരമശൂന്യതയിലെന്നെ തള്ളി
പറന്നുപോയൊരെന്‍ പൈങ്കിളിയേ ?



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts