മീശക്കാരൻ കേശവന് (മുത്തശ്ശി )
This page was generated on April 25, 2024, 11:47 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 1971
സംഗീതംവി ദക്ഷിണാമൂർത്തി
ഗാനരചനപി ഭാസ്കരന്‍
ഗായകര്‍കൌസല്യ ,എൽ ആർ അഞ്ജലി ,അരുണ
രാഗംലഭ്യമല്ല
അഭിനേതാക്കള്‍പ്രേം നസീര്‍ ,ബേബി രജനി ,ബേബി റാണി ,സുമതി (ബേബി സുമതി) ,വീരൻ ,ആറന്മുള പൊന്നമ്മ
ഗാനത്തിന്റെ വരികള്‍
Last Modified: February 13 2018 15:54:43.



മീശക്കാരന്‍ കേശവനു ദോശതിന്നാനാശ
ദോശവാങ്ങാന്‍ കാശിനായി തപ്പിനോക്കി കീശ

കീശയിലും കാശില്ല മേശയിലും കാശില്ല (2)
പൈസയില്ലാതപ്പോളവനേറിവന്നു വാശി
അവനേറിവന്നു വാശി

ദോശക്കാരന്‍ ആശാനപ്പോള്‍ മീശവയ്ക്കാനാശ
ഒരു മീശവയ്ക്കാനാശ
മീശവച്ചു നോക്കിയിട്ടും നീളുന്നില്ല മീശ അയ്യോ
നീളുന്നില്ല മീശ (മീശക്കാരൻ...)

മൂക്കയിലും മീശയില്ല താടിയിലും മീശയില്ല (2)
മീശവെക്കാനപ്പോളവനേറിവന്നു മോഹം
അവനേറിവന്നു മോഹം (മീശക്കാരൻ...)

ദോശകൊടുത്തു ആശാന്‍ മീശചോദിച്ചു
ദോശ വാങ്ങിച്ചു കേശു വയറുനിറച്ചു
മീശപറിച്ചു അപ്പോള്‍ മീശവന്നില്ല
വാശിമുഴുത്തു ആശാന്‍ കേറിയടിച്ചു (2)

അടി പിടി തമ്മിലടി
എബിസിഡി കടിപിടി
അടി പിടി തമ്മിലടി
എബിസിഡി കടിപിടി<ബ്ര്> അടി പിടി തമ്മിലടി
എബിസിഡി കടിപിടി...
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts