വിശദവിവരങ്ങള്‍ | |
വര്‍ഷം | 1971 |
സംഗീതം | പുകഴേന്തി |
ഗാനരചന | പി ഭാസ്കരന് |
ഗായകര്‍ | കെ ജെ യേശുദാസ് |
രാഗം | ശുദ്ധസാവേരി |
അഭിനേതാക്കള്‍ | മധു ,ഷീല |
ഗാനത്തിന്റെ വരികള്‍ | |
Last Modified: March 18 2012 04:44:38.
അപാരസുന്ദര നീലാകാശം അനന്തതേ നിന് മഹാസമുദ്രം അപാരസുന്ദര നീലാകാശം... ഊഴിയും സൂര്യനും വാര്‍മതിയും ഇതില്‍ ഉയര്‍ന്നു നീന്തും ഹംസങ്ങള്‍ ആയിരമായിരം താരാഗണങ്ങള്‍....(2) അലകളിലുലയും വെണ്‍നുരകള്‍.... (അപാരസുന്ദര നീലാകാശം...) അനാദികാലം മുതലേ ഈ അജ്ഞാത കാമുകനകലേ ഏകാന്തതയുടെ മൌനഗാനമായ് ഏതോ കാമുകിയെ കാത്തിരിപ്പൂ (അപാരസുന്ദര നീലാകാശം...) പൌര്ണമിതോറും സ്വപ്നത്തിലവള്‍ക്കായ് സ്വര്‍ണ്ണസിംഹാസനമൊരുക്കുന്നു കാണാതൊടുവില്‍ വര്‍ഷമുകിലിനാല്‍(2) കദനക്കണ്ണീരൊഴുക്കുന്നൂ..... (അപാരസുന്ദര നീലാകാശം...) |