നന്മ നിറഞ്ഞ മറിയമേ (ബോബനും മോളിയും )
This page was generated on May 1, 2024, 2:27 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 1971
സംഗീതംജോസഫ്‌ കൃഷ്ണ
ഗാനരചനവയലാര്‍ രാമവര്‍മ്മ
ഗായകര്‍ബി വസന്ത ,രേണുക
രാഗംലഭ്യമല്ല
അഭിനേതാക്കള്‍മാസ്റ്റർ ശേഖർ ,ബേബി രജനി
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:56:49.
നന്മ നിറഞ്ഞ മറിയമേ
ഞങ്ങളെ നല്ലവരാക്കേണമേ
മക്കള്‍ ഞങ്ങള്‍ ചെയ്ത പാപങ്ങള്‍ക്കു
മാപ്പു നല്‍കേണമേ (നന്മ നിറഞ്ഞ)

അത്യുന്നതങ്ങളില്‍ വാഴ്ത്തപ്പെടും നിന്റെ
പുത്രനാമുണ്ണിയീശോ
അത്യുന്നതങ്ങളില്‍ വാഴ്ത്തപ്പെടും നിന്റെ
പുത്രനാമുണ്ണിയീശോ
മുള്‍ക്കിരീടം ചൂടി ദുഖിതര്‍ ഞങ്ങള്‍ക്കായ്
സ്വര്‍ഗ്ഗവാതില്‍ തുറന്നില്ലേ - പണ്ട്
സ്വര്‍ഗ്ഗവാതില്‍ തുറന്നില്ലേ (നന്മ നിറഞ്ഞ)

കാല്‍വരിക്കുന്നിലുയര്‍ത്തെഴുന്നേറ്റൊരു
കാരുണ്യരൂപനീശോ
കാല്‍വരിക്കുന്നിലുയര്‍ത്തെഴുന്നേറ്റൊരു
കാരുണ്യരൂപനീശോ
കാരിരുമ്പാണിപ്പഴുതുള്ള കൈകളാല്‍
കാത്തരുളീടുകില്ലേ - ഞങ്ങളെ
കാത്തരുളീടുകില്ലേ (നന്മ നിറഞ്ഞ)
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts