വിശദവിവരങ്ങള്‍ | |
വര്‍ഷം | 1971 |
സംഗീതം | ഭാഗ്യനാഥ് |
ഗാനരചന | കെടാമംഗലം സദാനന്ദന് |
ഗായകര്‍ | എല്‍ ആര് ഈശ്വരി ,രേണുക |
രാഗം | ലഭ്യമല്ല |
അഭിനേതാക്കള്‍ | ലഭ്യമല്ല |
ഗാനത്തിന്റെ വരികള്‍ | |
Last Modified: February 29 2012 14:56:41.
പൂവല്ലിക്കുടിലില്‍ പൂമുല്ലക്കൊടിയില് പൂവല്ലിക്കുടിലില്‍ പൂമുല്ലക്കൊടിയില് ആരോരും അറിയാതെ വാണിരുന്നൊരു പൈങ്കിളി ആരോരും അറിയാതെ വാണിരുന്നൊരു പൈങ്കിളി ഒരു നല്ല രാവില്‍ ഒഴുകും നിലാവില് ഒരു നല്ല രാവില്‍ ഒഴുകും നിലാവില് ഓമല്ക്കിനാവിലേതോ രാഗമവളും മൂളി നാദമകലെ കേട്ടു ഹൃദയമാകെ കുളിര്‍ത്തു ആരോമലാളെയാരാഞ്ഞെത്തിയങ്ങൊരു പൊന്‍കിളി ആരോമലാളെയാരാഞ്ഞെത്തിയങ്ങൊരു പൊന്‍കിളി (പൂവല്ലിക്കുടിലില്‍) എന്നുമൊന്നായ് വാണിടാം എന്നു ചൊല്ലി പോയവന് എന്നുമൊന്നായ് വാണിടാം എന്നു ചൊല്ലി പോയവന് വന്നു കണ്ടില്ലന്നുതൊട്ടേ കണ്ണുനീരിലാണവള് വന്നു കണ്ടില്ലന്നുതൊട്ടേ കണ്ണുനീരിലാണവള് കെട്ടുതാലി വാങ്ങണം കൊട്ടുമേളം പൊങ്ങണം കെട്ടുതാലി വാങ്ങണം കൊട്ടുമേളം പൊങ്ങണം കൂട്ടുകാരുവേണമെല്ലാം ഒത്തിണങ്ങി വരേണ്ടയോ കൂട്ടുകാരുവേണമെല്ലാം ഒത്തിണങ്ങി വരേണ്ടയോ (പൂവല്ലിക്കുടിലില്‍) |