നാളികേരത്തിന്റെ (തുറക്കാത്ത വാതില്‍ )
This page was generated on May 2, 2024, 1:37 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 1970
സംഗീതംകെ രാഘവന്‍
ഗാനരചനപി ഭാസ്കരന്‍
ഗായകര്‍കെ ജെ യേശുദാസ്
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:56:23.

നാളീകേരത്തിന്റെ നാട്ടിലെനിക്കൊരു
നാഴിയിടങ്ങഴി മണ്ണുണ്ട്‌
നാളീകേരത്തിന്റെ നാട്ടിലെനിക്കൊരു
നാഴിയിടങ്ങഴി മണ്ണുണ്ട്‌ - ഒരു
നാഴിയിടങ്ങഴി മണ്ണുണ്ട്‌
അതിൽ നാരായണക്കിളിക്കൂടു പോലുള്ളൊരു
നാലു കാലോലപ്പുരയുണ്ട്‌ (നാളീകേര)

നോമ്പും നോറ്റെന്നെ കാത്തിരിക്കും വാഴ-
ക്കൂമ്പു പോലുള്ളൊരു പെണ്ണുണ്ട്‌
ചാമ്പയ്ക്കാ ചുണ്ടുള്ള ചന്ദനക്കവിളുള്ള
ചാട്ടുളിക്കണ്ണുള്ള പെണ്ണുണ്ട്‌ (നാളീകേര)

വല്ല്യ പെരുന്നാള്‌ വന്നപ്പോളന്നൊരു
വെള്ളി നിലാവുള്ള രാത്രിയിൽ
കല്ലുവെട്ടാംകുഴിക്കക്കരെ വച്ചെന്നോ-
ടുള്ളുതുറന്നതിൻ ശേഷമേ (നാളീകേര)

നീറുന്ന കണ്ണുമായ്‌ നിന്നെ കിനാക്കണ്ട്‌
ദൂരത്തു വാഴുന്ന്‌ ഞാനനെന്നും (നീറുന്ന)
ഒരോരോ തീവണ്ടി ഓടിയെത്തുമ്പോഴും
ഓടുന്ന്‌ മുറ്റത്ത്‌ നീയിന്നും (നാളീകേര)





malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts