വെണ്‍കൊറ്റക്കുടക്കീഴില്‍ (എഴുതാത്ത കഥ )
This page was generated on December 8, 2019, 5:58 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 1970
സംഗീതംവി ദക്ഷിണാമൂർത്തി
ഗാനരചനശ്രീകുമാരൻ തമ്പി
ഗായകര്‍പി ലീല ,കോറസ്‌
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:56:18.
venkottakkudakkezhil ezhunnallunnu


വെണ്‍കൊറ്റക്കുടക്കീഴില്‍ എഴുന്നള്ളുന്നൂ
വെണ്‍ചാമരനിഴലില്‍ എഴുന്നള്ളുന്നൂ
താ‍രുണ്യക്കുടം പോലെ എഴുന്നള്ളുന്നൂ
താരമ്പന്‍ കൊതിക്കുന്ന തമ്പുരാട്ടി
മ്... മ്...

മലനാടിന്‍ മനം കണ്ട മണിവിളക്കേ
കലകള്‍ തന്‍ കതിര്‍തൂകും കെടാവിളക്കേ
ഇളയിടത്തുണരുന്നു ഹൃദയോത്സവം
ചിര താലപ്പൊലി ചേരും വസന്തോത്സവം
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts