വിശദവിവരങ്ങള്‍ | |
വര്‍ഷം | 1962 |
സംഗീതം | എം എസ് ബാബുരാജ് |
ഗാനരചന | പി ഭാസ്കരന് |
ഗായകര്‍ | പി ലീല |
രാഗം | ലഭ്യമല്ല |
അഭിനേതാക്കള്‍ | ലഭ്യമല്ല |
ഗാനത്തിന്റെ വരികള്‍ | |
Last Modified: February 29 2012 14:55:57.
കഴിഞ്ഞുവല്ലോ കഴിഞ്ഞുവല്ലോ കിനാക്കള്‍ തന്നുടെ മേള കരഞ്ഞുകൊണ്ടിവള്‍ പോകട്ടേ വേര്- പിരിഞ്ഞിടട്ടേ ലൈലാ പിരിഞ്ഞിടട്ടേ ലൈലാ (കഴിഞ്ഞുവല്ലോ) മറന്നിടല്ലേ മഞ്ഞുനിലാവേ മറന്നിടല്ലേ ശാരദരാവേ കഴിഞ്ഞകാലത്തിവിടെയിരുന്നിരു കരളുകളാടിയ ലീലാ കിനാക്കള്‍ തന്നുടെ മേള (കഴിഞ്ഞുവല്ലോ) കാലത്തേയെന്‍ ഖയസ്സു വരുമ്പോള്‍ കാണാതെന്നെ തേടീടുമ്പോള്‍ പറയുക കാറ്റേ നീയാ ചെവിയില്‍ തിരിച്ചു വരുമീ ലൈലാ |