ചഞ്ചല ചഞ്ചല (മുടിയനായ പുത്രന്‍ )
This page was generated on April 19, 2024, 2:04 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 1961
സംഗീതംഎം എസ്‌ ബാബുരാജ്‌
ഗാനരചനപി ഭാസ്കരന്‍
ഗായകര്‍പി ലീല ,കവിയൂര്‍ രേവമ്മ
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:55:53.
chanchala chanchala sundarapdam


�ചഞ്ചല ചഞ്ചല സുന്ദരപാദം
കൊഞ്ചിടും വീണതന്‍ വിരഹഗീതം
തധിമി തധിമി ധിമി
തധിമി തധിമി ധിമി
താളമനോഹര മൃദംഗനാദം

ചന്ദനസുരഭില നന്ദനവനിയില്‍
മന്ദസമീരനില്‍ മാലതിപോലെ
കലയുടെ പുതുപുതു കലികകള്‍ വിടരും
കരങ്ങള്‍ കോര്‍ത്താടുക നമ്മള്‍

അഞ്ചിക്കുഴഞ്ഞഴിഞ്ഞാടുക സഖി
നെഞ്ചില്‍ മധുനിറച്ചാടുക
സ്വര്‍ലോകസംഗീതഗംഗയില്‍
കല്ലോലമാലപോലാടുക
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts