തനിച്ചാകുമീ (കള്ളൻ ഡി സൂസ )
This page was generated on May 9, 2024, 11:39 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 2022
സംഗീതംപ്രശാന്ത് കർമ
ഗാനരചനബി കെ ഹരിനാരായണന്‍
ഗായകര്‍ഷഹബാസ് അമൻ
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: March 09 2022 07:23:18.

തനിച്ചാകുമീ വെയിൽപ്പാതയിൽ തണൽച്ചില്ലയായ് വരുന്നാരിതാ
മനസ്സാകെയും കുളിർക്കുന്നുവോ മഞ്ഞുകാലം പോലെ
മിഴിക്കോണിലെ തിളക്കങ്ങളിൽ മിനുപ്പേറിടും ചിരിപ്പൂക്കളിൽ
വിരുന്നെത്തുമെൻ വിചാരങ്ങളിൽ നീയൊരാളായ് കണ്ണേ
തെന്നൽ പോലെന്നുള്ളിനുള്ളിൽ നീ മെല്ലെ വന്നുവോ.....
ഇന്നോളം ഞാൻ കണ്ടറിഞ്ഞിടാ മൗനം പെയ്തുവോ
കള്ളനാണേലും നിന്റെ കണ്ണിലോ കാവലായി ഞാൻ
കള്ളനാണേലും നിന്റെ കണ്ണിലോ കാവലായി ഞാൻ...
തനിച്ചാകുമീ വെയിൽപ്പാതയിൽ തണൽച്ചില്ലയായ് വരുന്നാരിതാ
മനസ്സാകെയും കുളിർക്കുന്നുവോ മഞ്ഞുകാലം പോലെ......

പറയാതെയേറേ....അറിയുന്നില്ലേ...ഇരുമാനസം തമ്മിലായ്
കനവോരോന്നെന്തേ....മിഴിയിൽ വന്നേ
മഷിയേകിയോ....ആർദ്രമായ്
പലനാളു പോകുമ്പോഴെന്തേ പകലോടിമായുന്ന നേരം
ഇരവാകെയോരോ വിചാരം...അതിലാകെ നീയാം പ്രകാശം
കെടാതെന്നിലാളുന്നു നിൻ മുഖം...വിടാതെന്നെ മൂടുന്നു നിൻ സ്വരം.....

തനിച്ചാകുമീ വെയിൽപ്പാതയിൽ തണൽച്ചില്ലയായ് വരുന്നാരിതാ
മനസ്സാകെയും കുളിർക്കുന്നുവോ മഞ്ഞുകാലം പോലെ
തെന്നൽ പോലെന്നുള്ളിനുള്ളിൽ നീ മെല്ലെ വന്നുവോ.....
ഇന്നോളം ഞാൻ കണ്ടറിഞ്ഞിടാ മൗനം പെയ്തുവോ
കള്ളനാണേലും നിന്റെ കണ്ണിലോ കാവലായി ഞാൻ
കള്ളനാണേലും നിന്റെ കണ്ണിലോ കാവലായി ഞാൻ.....(2)

 



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts