തീ മിന്നൽ (മിന്നൽ മുരളി )
This page was generated on April 28, 2024, 11:27 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 2021
സംഗീതംസുശിൻ ശ്യാം
ഗാനരചനമനു മഞ്ജിത്ത്
ഗായകര്‍മർത്യൻ ,സുശിൻ ശ്യാം
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 11 2022 18:17:54.
തീ മിന്നൽ തിളങ്ങി കാറ്റും കോളും തുടങ്ങി
നാടിനാകെ കാവലാകും വീരൻ മണ്ണിൽ ഇറങ്ങി
ദേ കൺമുന്നിൽ പറന്നേ കാക്കും കാക്കകുരുന്നായി
കൂട്ടമോടെ കേട്ടു നിന്ന് ഡിഷ്യൂം... ഡിഷ്യൂം..

മഞ്ചാടിക്കാട്ടിനുളിൽ എത്തി ഭീമൻ ഭീകരൻ
ഠോ ഠോ പൊട്ടും തോക്കിൽ വെന്തേ പാവം മിണ്ടാപ്രാണികൾ
വന്നാരൊരാൾ മായാവിയായ് ഡിക്ഷ്യും ഡിക്ഷ്യും പൂശിയേ
വൻ പേരാലിന്റെ കൊമ്പിലായി ഊഞ്ഞാലാക്കിയേ...
ഈ ഭൂമി കുലുങ്ങീ നടുങ്ങീ കറങ്ങീടുന്നു ചുറ്റും
ചിറകിൽ ഇരുട്ടിൽ മിനുങ്ങും മിന്നാമിന്നികൾ
ആവേശം ഇരമ്പീ തുളുമ്പീ നുറുങ്ങീടുന്നു എല്ലിൽ പലതും
തമ്പുരാനും കൊമ്പനാനേം ഓടിത്തള്ളിയോ

malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts