ദർശന (ഹൃദയം)
This page was generated on April 23, 2024, 11:41 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 2022
സംഗീതംഹെഷാം അബ്ദുൾ വഹാബ്
ഗാനരചനഅരുൺ ആലാട്ട്
ഗായകര്‍ഹെഷാം അബ്ദുൾ വഹാബ് ,ദർശന രാജേന്ദ്രൻ
രാഗംലഭ്യമല്ല
അഭിനേതാക്കള്‍പ്രണവ് മോഹൻ‌ലാൽ ,ദർശന രാജേന്ദ്രൻ
ഗാനത്തിന്റെ വരികള്‍
Last Modified: February 25 2022 09:32:47.



നിന്നെ ഞാൻ.....കണ്ടന്നേ....
മേഘം പൂക്കൾ പെയ്യുന്നേ....
ഒന്നാവാൻ... ഞാനന്നേ....
നെഞ്ചിൽ തീർത്തൊരെൻ പ്രണയ പ്രപഞ്ചമിതാ....
ദർശനാ....
സർവ്വം സദാ നിൻ സൗരഭം
ദർശനാ.....
എൻ ജീവനസായൂജ്യം
ദർശനാ.....
സ്നേഹാമൃതം എന്നിലേകൂ ദർശനാ....

നീ പോകും വഴിയിൽ വരം കാത്തുനിന്നു
ഒരു നോക്കു നൽകാതകന്നു നീ....
ഓർക്കുന്ന നേരം കനലാണു നെഞ്ചിൽ
മറുവാക്കു ചൊല്ലാത്തതെന്തേ.....
ഏതൊരാഴത്തിൽ മൂടിവെച്ചാലുമഴകേ....
മനസ്സു തേടിയെത്തുന്നു നിന്റെയീ പുഞ്ചിരി
നീയാം മധുവെ നുകരാൻ കാത്തു ഞാൻ
ദർശനാ....
സർവ്വം സദാ നിൻ സൗരഭം
ദർശനാ.....
എൻ ജീവനസായൂജ്യം
ദർശനാ.....
സ്നേഹാമൃതം എന്നിലേകൂ ദർശനാ....

ആ.....നഭസ്സിൽ പൂർണ്ണവിധുപോൽ വദനം
മനസ്സോ അമൃതം....നിയതം...

ഒന്നാവാൻ ഞാനന്നേ....
നെഞ്ചിൽ തീർത്തൊരെൻ പ്രണയ പ്രപഞ്ചമിതാ
ദർശനാ....
സർവ്വം സദാ നിൻ സൗരഭം
ദർശനാ.....
എൻ ജീവനസായൂജ്യം
ദർശനാ.....
സ്നേഹാമൃതം എന്നിലേകൂ ദർശനാ....

ദർശനാ.....ദർശനാ.....ദർശനാ.....
സ്നേഹാമൃതം എന്നിലേകൂ ദർശനാ....

 
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts