പാല്‍നിലാവിന്‍ (കാണെക്കാണെ )
This page was generated on April 27, 2024, 12:06 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 2021
സംഗീതംരഞ്ജിൻ രാജ് വർമ്മ
ഗാനരചനവിനായക് ശശികുമാർ
ഗായകര്‍സിതാര കൃഷ്ണകുമാർ
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: July 11 2022 10:47:00.

പാല്‍നിലാവിന്‍ പൊയ്കയില്‍
വെണ്‍തുഷാരം പെയ്തപോല്‍....
എന്‍ കിനാവും മഞ്ഞു തൂകും
നിന്‍ മുഖം ഞാന്‍ കാണെക്കാണെ......
പാല്‍നിലാവിന്‍ പൊയ്കയില്‍.......

നിൻ വസന്തം കൈ തൊടുമ്പോള്‍
ഒരായിരം ദലങ്ങളായ് വിരിഞ്ഞു മാനസം
കണ്‍ നിറഞ്ഞാല്‍ നിന്‍ സ്വകാര്യം
തലോടലായ് മൊഴിഞ്ഞിടും നിറഞ്ഞ സാന്ത്വനം
നോവും നേരം നീയെന്നുള്ളില്‍
മെല്ലെപ്പുല്‍കും തെന്നല്‍ പോലെ
വാടും നേരം വേനല്‍ച്ചൂടില്‍
മാരിത്തൂവല്‍ വീശും പോലെ
ഒരേ സ്വരങ്ങളില്‍ നാം സാമഗാനമായ്.........

നിന്‍ നിഴല്‍ പോല്‍ വേര്‍പെടാതെ
വിമൂകമായ് അഗാധമായ് അലിഞ്ഞു ചേര്‍ന്നിടാം
ഈ കരങ്ങള്‍ കൈവിടാതെ
സുഖങ്ങളില്‍ നിരാശയില്‍ നടന്നു നീങ്ങിടാം....
ഇന്നീ സ്വപ്നം തീരാതെങ്കില്‍
സങ്കല്പങ്ങൾ നേരായെങ്കില്‍
തമ്മില്‍ തമ്മില്‍ മോഹം ചൊല്ലി
എന്നും നീയെന്‍ ചാരെയെങ്കില്‍
അറിഞ്ഞുവെങ്കില്‍ നീ.........
എന്‍ സ്നേഹനൊമ്പരം.....

പാല്‍നിലാവിന്‍ പൊയ്കയില്‍
വെണ്‍തുഷാരം പെയ്തപോല്‍....
എന്‍ കിനാവും മഞ്ഞു തൂകും
നിന്‍ മുഖം ഞാന്‍ കാണെക്കാണെ......

 



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts