ഒഴികിടും നിദാന്ത (ബ്ലാക്ക് കോഫി )
This page was generated on May 1, 2024, 9:03 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 2021
സംഗീതംബിജിബാല്‍
ഗാനരചനറഫീഖ് അഹമ്മദ്
ഗായകര്‍മഞ്ജരി
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: March 01 2022 07:32:39.
ഒഴുകിടും നിതാന്ത നദിയല പോലെ
പ്രണയമനഘമൃദു ഭാവം
ഒഴുകിടും നിതാന്ത നദിയല പോലെ
പ്രണയമനഘമൃദു ഭാവം...
ഓരോ മൺതരിയും തരളിതമാകും ഭാവം
വിടരും കൊഴിയും മലരിതളായ്
തുടരുമിവിടെ പ്രണയവനികയവിരാമം...

കളി ചിരി നുരയും ചില പുഴകളിൽ
കടവുകൾ കവിയും ജലഭരിതമായ്
കദനവുമൊഴുകും അതിൽ വിരഹമായ്
പരിഭവമലിയും സുഖമറവിയിൽ
ഉയിരിൽ പുളകമായ് അതിഗൂഢ ലഹരിയായ്
വിടരും കൊഴിയും മലരിതളായ്
തുടരുമിവിടെ പ്രണയവനികയവിരാമം...

പ്രണയികളറിവൂ രതി വിരതികൾ
മിഴിമുനയെഴുതും നവ കവിതകൾ
അതിരുകൾ മായും ഒരു ലോകമായ്
പണിയുമതെന്നും കനവെങ്കിലും
വിധിയോ കാലമോ എതിരിടും നേരവും
വിടരും കൊഴിയും മലരിതളായ്
തുടരുമിവിടെ പ്രണയവനികയവിരാമം... 



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts