കണ്ണിൽ കനവുമായ് (മൊരടൻ)
This page was generated on May 6, 2024, 3:37 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 2020
സംഗീതംമുരളി അപ്പാടത്ത്
ഗാനരചനലിജിൻ ചെമ്മാനി
ഗായകര്‍ഹരിചരൻ ശേഷാദ്രി
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: September 03 2020 17:08:04.
കണ്ണിൽ കനവുമായി ഇന്നും പുലരൊളികൾ
മഞ്ഞിൻ നെറുകയിതിൽ പെയ്തുവോ
മണ്ണിൻ മനസ്സുമായി മിന്നും നിനവുകളിൽ
വിണ്ണിൻ ഹൃദയമണി തൂവലായ്
ഇനിയും നിറങ്ങൾ വാരിച്ചൂടുവാൻ
പറയാൻ മറന്ന സ്നേഹവാക്കുമായ്
ഇതിലേ വരൂ വസന്ത തീരമേ
കണ്ണിൽ കനവുമായി ഇന്നും പുലരൊളികൾ
മഞ്ഞിൻ നെറുകയിതിൽ പെയ്തുവോ
മണ്ണിൻ മനസ്സുമായി മിന്നും നിനവുകളിൽ
വിണ്ണിൻ ഹൃദയമണി തൂവലായ്

ആരോരുമറിയാതെ തേടും നിലാമിഴികൾ
ഉള്ളിന്റെയുള്ളിൽ താലോലമേകാൻ
കുഞ്ഞോമൽ സ്വപ്നങ്ങൾ
ഇനിയെന്നു കാണുമെന്റെ വീഥിയിൽ
പുതുജീവനം പകർന്ന കാതലായ്
വരുമോ നിതാന്തശാന്ത തീരമേ
കണ്ണിൽ കനവുമായി ഇന്നും പുലരൊളികൾ
മഞ്ഞിൻ നെറുകയിതിൽ പെയ്തുവോ
മണ്ണിൻ മനസ്സുമായി മിന്നും നിനവുകളിൽ
വിണ്ണിൻ ഹൃദയമണി തൂവലായ്

യാമങ്ങളറിയാതെ പൂക്കുന്ന ചില്ലകളിൽ
പാടാൻ മറന്നൊരു രാപ്പാടി പോലെ
ഏകാന്തമോഹങ്ങൾ
ഇനിയേതുകാലമെന്റെ കൈകളാൽ
ഋതുജാലകം തുറന്നു പുൽകുവാൻ
വരുമോ സുഗന്ധ രാഗതീരമേ
കണ്ണിൽ കനവുമായി ഇന്നും പുലരൊളികൾ
മഞ്ഞിൻ നെറുകയിതിൽ പെയ്തുവോ
മണ്ണിൻ മനസ്സുമായി മിന്നും നിനവുകളിൽ
വിണ്ണിൻ ഹൃദയമണി തൂവലായ്




malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts