പീലി തിരുമുടി (മാമാങ്കം)
This page was generated on April 30, 2024, 12:30 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 2019
സംഗീതംഎം ജയചന്ദ്രന്‍
ഗാനരചനറഫീഖ് അഹമ്മദ്
ഗായകര്‍കെ ജെ യേശുദാസ്
രാഗംലഭ്യമല്ല
അഭിനേതാക്കള്‍മമ്മൂട്ടി ,പ്രാച്ചി ടെഹ്‌ലാൻ
ഗാനത്തിന്റെ വരികള്‍
Last Modified: May 02 2020 10:33:29.
പീലി തിരുമുടിമുടിക്കെട്ടിലിന്നെന്തിനു മാതളപ്പൂ തിരുകി
കുറത്തീ മാതളപ്പൂ തിരുകി
പീലി തിരുമുടിമുടിക്കെട്ടിലിന്നെന്തിനു മാതളപ്പൂ തിരുകി
കുറത്തീ മാതളപ്പൂ തിരുകി
നീലക്കണ്പ്പീലിയിൽ വാലിട്ടു കണ്മഷി ചാലിച്ചതെന്തിനെടി
കുറത്തി ചാലിച്ചതെന്തിനെടി....
പീലി തിരുമുടിമുടിക്കെട്ടിലിന്നെന്തിനു മാതളപ്പൂ തിരുകി

ആവണിക്കാവിലെ പൂരം കഴിഞ്ഞില്ലേ
ആ വഴി പോയതെന്തേ കുറത്തീ .... ആ വഴി പോയതെന്തേ....
ആളും വെളിച്ചവുമില്ലാതെയൊറ്റയ്ക്കു ആലുംതറയിലെന്താ
കുറത്തീ കാവൽപ്പുരയിലെന്താ.....
നേരം കെഴക്കുവെളുക്കും മുമ്പെന്തിന് കോടി ഞൊറിഞ്ഞുടുത്തു
കുറത്തീ ഓലക്കുടയെടുത്തു .....
താഴമ്പൂവൊക്കെ കൊഴിഞ്ഞിട്ടുമെന്തിനു ചോലക്കടവിലെത്തി
കുറത്തീ ഞാലിത്തൊടിയിലെത്തി
പീലി തിരുമുടിമുടിക്കെട്ടിലിന്നെന്തിനു
മാതളപ്പൂ തിരുകി...

മാരിയമ്മൻ കോവിൽ വേലക്ക് വാങ്ങിച്ച
മോതിരക്കല്ലെവിടെ... കുറത്തീ.. മോതിരക്കല്ലെവിടെ
കാണുമ്പോൾ പണ്ടൊക്കെ ചുണ്ടത്ത് പൂക്കണ
കുങ്കുമപ്പൂ എവിടെ ...കുറത്തീ...അമ്പിളി ചേലെവിടേ
പീലി തിരുമുടിമുടിക്കെട്ടിലിന്നെന്തിനു മാതളപ്പൂ തിരുകി
കുറത്തീ മാതളപ്പൂ തിരുകി....
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts