രാരോ രാരോ (താരാട്ട്) (മാമാങ്കം)
This page was generated on April 28, 2024, 6:46 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 2019
സംഗീതംഎം ജയചന്ദ്രന്‍
ഗാനരചനഅജയ് ഗോപാല്‍
ഗായകര്‍ബോംബേ ജയശ്രീ
രാഗംകര്‍ണരഞ്ജിനി
അഭിനേതാക്കള്‍കനിക ,ഉണ്ണി മുകുന്ദൻ ,അനു സിതാര ,മാല പാർവതി
ഗാനത്തിന്റെ വരികള്‍
Last Modified: November 25 2019 04:38:16.


രാരോ രാരോ രാരോ രാരോ രാരോ രാരോ
രാരോ രാരോ രാരോ രാരോ രാരോ

കണ്ണനുണ്ണി മകനെ കണ്ണേ എൻ പൈതലേ
കേമനായീ വളര് നീ വളര്
മകനെ മകനെ പൊൻ മകനെ
ചേമന്തി പൂങ്കുരുന്നേ ചെലോറും മാൻകിടാവേ
ചെമ്മേ ചെമ്മേ വളര് നീ വളര്
മകനെ മകനെ പൊൻ മകനെ

രാരാ രാരോ രാരോ രാരോ രാരോ രാരോ
രാരാ രാരോ രാരോ രാരോ രാരോ

പുത്തരി ചോറുമ്മ പൂങ്കിണ്ണത്തിൽ നല്ല
പൈമ്പാൽ കുഴമ്പാക്കി നിന്നെയൂട്ടാം
തിരുമാന്ധാം കുന്നമ്മേ തിരുവുള്ളക്കേടില്ലാ
എന്നുണ്ണി കണ്ണനെ കാത്തിടേണം

കണ്ണനുണ്ണി മകനെ കണ്ണേ എൻ പൈതലേ
കേമനായീ വളര് നീ വളര്

മാഘ മാസത്തിലെ പൊൻമകം നാളില്
തങ്കക്കുറിയണിഞ്ഞു പോകവേണം
നാരായം കൊണ്ടല്ല നാടിൻ കഥയിലെ
വാഴാനെഴുതേണം നിൻ ചരിതം
ചേമന്തി പൂങ്കുരുന്നേ ചെലോറും മാൻകിടാവേ
ചെമ്മേ ചെമ്മേ വളര് നീ വളര്
മകനെ മകനേ പൊൻ മകനെ
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts