ആലോലം (ലവ് ആക്ഷൻ ഡ്രാമ )
This page was generated on April 24, 2024, 3:50 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 2019
സംഗീതംഷാന്‍ റഹ്മാന്‍
ഗാനരചനസന്തോഷ് വര്‍മ്മ
ഗായകര്‍കെ എസ് ഹരിശങ്കർ ,ഗൗരിലക്ഷ്മി
രാഗംലഭ്യമല്ല
അഭിനേതാക്കള്‍നിവിന്‍ പോളി ,നയൻതാര ഗോപാൽ ,Aju Varughese
ഗാനത്തിന്റെ വരികള്‍
Last Modified: November 04 2019 18:48:11.
 തിരി തിരി നറുതിരി
തിരിയുടെ കതിരൊളിയോമൽ ചേലോടെ..
മിഴിയിണചിമ്മി തൊഴുതുണരാനിന്നെന്താണെന്താവോ..
ചിരി ചിരി ചെറുചിരി
ചിരിയുടെ കുളിരൊളിയിന്നീ മുറ്റത്തെ..
മൺചിരാതിന്റെ ചുണ്ടിലേറുന്നതാരെ കണ്ടാവോ..

ആലോലം ചാഞ്ചാടും നാണത്തിൽ ചേരുന്നേ
ആരോ.. പൊൻതിങ്കളോ
പൂന്തെന്നൽ വന്നാലും വാടാതെ നിന്നാടും
താരാജാലങ്ങളോ..
ഉയിരിൽ നിറയും അരിയകിനാവുകളെ
ചിറകിൽ ഉയരാൻ കൊതിയോ
മധുരം പകരും ഒരുപിടി നിമിഷവുമായ്
ഇതുവഴി പോരുവതാരാണോ...
(തിരി തിരി ...)

ഈ തെരുവിന്നോരങ്ങളിൽ...
നീയെഴുതിടും കോലമോ...

ഈ തെരുവിന്നോരത്തു നീളേ
നീയെഴുതിടും കോലമോ
പറയൂ ഇളവിൻ നിലവേ..
നീ കളഭമാടുന്ന നേരം
ആ പരിമളം മന്ദമെൻ
ഹൃദയം തഴുകി അഴകേ..
സമയമേ നീയൊഴുകി നീങ്ങാൻ
ഇവിടെ മതിവരെ നിന്നുതരൂ..
നിറയുക സിരകളിലനുപമ ലഹരികളേ..
പകലിലേറെ അഴകുമായി
വരുമൊരതിശയരാവുതരും..
സുഖമിതുമറയരുതിനിയൊരു പിറവിവരെ..
കാതിന്നോരമാരോ പാടി...
(തിരി തിരി ...)

ആലോലം ചാഞ്ചാടും നാണത്തിൽ ചേരുന്നേ
ആരോ പൊൻസൂര്യനോ
പൂന്തെന്നൽ വന്നാലും വാടാതെ നിന്നാടും താരാജാലങ്ങളോ..
ഉയിരിൽ നിറയും അരിയകിനാവുകളേ
ചിറകിൽ ഉയരാൻ കൊതിയായ്
മധുരം പകരും ഒരുപിടി നിമിഷവുമായ്
ഇതുവഴി പോരുവതാരാരോ.. ആരോ.. ആരോ..
(തിരി തിരി ...)
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts