ചന്ദമിണങ്ങിയ മലയുടെ (എവിടെ )
This page was generated on May 3, 2024, 7:00 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 2019
സംഗീതംഔസേപ്പച്ചൻ
ഗാനരചനകെ ജയകുമാര്‍
ഗായകര്‍മനോജ് കെ ജയൻ ,നിഖിൽ മാത്യൂ ,അമൽ ആന്റണി ,റീന മുരളി ,മൃദുല വാര്യർ
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: September 06 2020 17:10:13.

ചന്തമിണങ്ങിയ മലയുടെ മടിയിൽ
പൂവിളികൾ ഉയരുന്നേ
കുഴലൂതി കാറ്റു വരുമ്പോൾ
പുഴയോരം കുളിരുന്നേ
ആഘോഷപ്പാട്ടിൻ ശ്രുതിയിൽ...ഈ
മധുരം നിറയും ആമോദം വീഞ്ഞായ് നുരയും

കണ്ണാടിപ്പുഴനീന്തും ചങ്ങാലിക്കാറ്റിൽ
കാണാമറയത്തുന്നൊരു പനിനീർമഴ വന്നേ
ഹൃദയം നവസ്വപ്നങ്ങൾ നെയ്യുന്ന നേരം
പകലന്തി മേഘങ്ങൾ സിന്ദൂരം പെയ്തേ
വിണ്ണിൽ മിഴിവെട്ടം ചിമ്മി തൂമിന്നൽ വിരലെഴുതുന്നു
തെളിനീലക്കാടിന്റെ ഇവനെന്റെ പ്രിയപുത്രൻ

ഹേയ് ചന്തമിണങ്ങിയ മലയുടെ മടിയിൽ
പൂവിളികൾ ഉയരുന്നേ
കുഴലൂതി കാറ്റു വരുമ്പോൾ
പുഴയോരം കുളിരുന്നേ

നീലാംബരിയിൽ താഴ്വരതോറും
എന്നുമൊലീവുകൾ പൂവണിയും
ഇനിമേൽ സ്വർഗ്ഗം ജീവനിലെന്നും
കാരുണ്യത്തിൻ കതിർ വീശും
നക്ഷത്രക്കതിരണിയും കൗമാരത്തികവല്ലേ
തിരുഹൃദയപ്പൂ തഴുകിയതല്ലേ
ഹോസന്ന പാടും നേരം തിലകക്കുറി ചാർത്തും നേരം
പൂരങ്ങൾ തേടിപ്പോകേണം

ഹായ് ചന്തമിണങ്ങിയ മലയുടെ മടിയിൽ
പൂവിളികൾ ഉയരുന്നേ
കുഴലൂതി കാറ്റു വരുമ്പോൾ
പുഴയോരം കുളിരുന്നേ
ആഘോഷപ്പാട്ടിൻ ശ്രുതിയിൽ ഈ
മധുരം നിറയും ആമോദം വീഞ്ഞായ് നുരയും
 



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts