തൂമഞ്ഞു വീണ വഴിയേ (പതിനെട്ടാം പടി )
This page was generated on May 15, 2024, 7:00 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 2019
സംഗീതംപ്രശാന്ത് പ്രഭാകർ
ഗാനരചനലാറെൻസ് ഫെർണാണ്ടസ്
ഗായകര്‍വിജയ്‌ യേശുദാസ്‌
രാഗംലഭ്യമല്ല
അഭിനേതാക്കള്‍അക്ഷയ് രാധാകൃഷ്ണൻ ,അഹാന കൃഷ്ണകുമാർ ,മാല പാർവതി
ഗാനത്തിന്റെ വരികള്‍
Last Modified: August 16 2019 14:32:55.
തൂമഞ്ഞു വീണ വഴിയേ
വെൺതൂവൽ വീശുമഴകേ
ഇനിയെന്നുമെന്നുമിതുപോലെ നമ്മൾ
കനവാർന്ന സ്നേഹമഴയായ്
തൂമഞ്ഞു വീണ വഴിയേ
വെൺതൂവൽ വീശുമഴകേ

സാന്ധ്യമേഘം ചൂടി നിൽക്കും
ദൂരെ ഷാരോൺ പ്രണയവനിയിൽ (2)

മാലാഖമാർ വരും വഴിത്താരയിൽ
കണ്ടിന്നു ഞാൻ ആരും തൊഴും പൊൻതാരമായ് (2)

മെല്ലെ മെല്ലെ എന്തോ
ചൊല്ലുംകാമനകൾ (തൂമഞ്ഞു )

പിൻനിലാവിൻ ഹൃദയമരുവിൽ
തളിരണിഞ്ഞു കനകലതകൾ (2)
പ്രേമാമൃതം തരും ഇളം ചുണ്ടിൽ
തേനൂറുമ നറുംപനീർ പുഞ്ചിരികൾ
വരൂ പ്രിയേ ഉള്ളിൽ
കൊഞ്ചും പൈങ്കിളിയായ്

തൂമഞ്ഞു വീണ വഴിയേ
വെൺതൂവൽ വീശുമഴകേ
ഇനിയെന്നുമെന്നുമിതുപോലെ നമ്മൾ
കനവാർന്ന സ്നേഹമഴയായ് (തൂമഞ്ഞു )
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts