ചെരാതുകൾ (കുമ്പളങ്ങി നൈറ്റ്സ് )
This page was generated on April 27, 2024, 2:15 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 2019
സംഗീതംസുശിൻ ശ്യാം
ഗാനരചനഅൻവർ അലി
ഗായകര്‍സുശിൻ ശ്യാം ,സിതാര കൃഷ്ണകുമാർ
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 07 2019 07:37:36.

ചെരാതുകൾ തോറും നിൻ തീയോർമ്മയായ്
തരാതെ പോം ചാരുവാം ഉമ്മകളാൽ
ചുഴലുന്നൊരീ കുറ്റാക്കൂരിരുൾ കഴിയോളം ഞാനെരിയാം....

ഉലകിൻ കടുനോവാറ്റും തണുത്തോരു പുലർകാറ്റായ് വീശിടാം ഞാൻ
ഉഷസ്സിൻ നനമെയ് തോർത്താനിറങ്ങും വെയിലായിടാം
പാരിലൊരുഞ്ഞാലയലയായി ഞാൻ വരാം...നിന്നാകാശമായ്....
നിറയുന്നൊരീ കണ്ണീർക്കയങ്ങൾ കടൽ ഞാൻ...കരേറിടാം

മകനേ...ഞാനുണ്ടരികത്തൊരു കാണാക്കൺനോട്ടമായ്
മകനേ...ഞാനുണ്ടകലത്തൊരു കാവൽ മാലാഖയായ്... 



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts