മാഞ്ഞുപോയ നിലാവേ (മാധവീയം )
This page was generated on April 27, 2024, 11:38 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 2019
സംഗീതംസുധി
ഗാനരചനസുധി
ഗായകര്‍പി കെ സുനിൽ കുമാർ ,പി സുശീല
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: January 15 2019 15:05:31.

മാഞ്ഞുപോയ നിലാവേ..കൂടൊഴിഞ്ഞ കിനാവേ
മാഞ്ഞുപോയ നിലാവേ കൂടൊഴിഞ്ഞ കിനാവേ...
ഇരുളിൽ നിൻ നിനവിൽ ഉരുകും മധുസ്‌മൃതികൾ
ഇരുളിൽ നിൻ നിനവിൽ ഉരുകും മധുസ്‌മൃതികൾ...
ശോകമൂകം തേങ്ങിയോ....
മാഞ്ഞുപോയ നിലാവേ..കൂടൊഴിഞ്ഞ കിനാവേ...

കർണ്ണികാരം പൂത്തിരുന്നു കമലിനീ നിറജാലമായി
പാൽനിലാവിൽ താരകങ്ങൾ മോഹം കൊണ്ടു വ്യാമൂഢമായി
പിറകെയെത്തി മഥിച്ച ധൂനം ഇതളടർന്ന പരാഗതല്പം
പിറകെയെത്തി മഥിച്ച ധൂനം ഇതളടർന്ന പരാഗതല്പം...
വിമൂകം തേങ്ങിയോ....
മാഞ്ഞുപോയ നിലാവേ..കൂടൊഴിഞ്ഞ കിനാവേ...

മകരമഞ്ഞിൽ ഹരിതഭാമം മോദം കുളിരാർന്നിരുന്നു
പ്രേമഹർഷം നിറയുമുടലിൽ ദാഹം കനലായിരുന്നു
മനമെരിഞ്ഞു നൊന്ത ചൈത്രം ഇലകൊഴിഞ്ഞ ചില്ല തഴുകി
മനമെരിഞ്ഞു നൊന്ത ചൈത്രം ഇലകൊഴിഞ്ഞ ചില്ല തഴുകി...
വിമൂകം തേങ്ങിയോ....
മാഞ്ഞുപോയ നിലാവേ..കൂടൊഴിഞ്ഞ കിനാവേ...
മാഞ്ഞുപോയ നിലാവേ..കൂടൊഴിഞ്ഞ കിനാവേ.....
ഇരുളിൽ നിൻ നിനവിൽ ഉരുകും മധുസ്‌മൃതികൾ
ഇരുളിൽ നിൻ നിനവിൽ ഉരുകും മധുസ്‌മൃതികൾ...
ശോകമൂകം തേങ്ങിയോ....
മാഞ്ഞുപോയ നിലാവേ..കൂടൊഴിഞ്ഞ കിനാവേ.....

 



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts