നിമിഷമേ (ഒരു കരീബിയൻ ഉഡായിപ്പ്‌)
This page was generated on April 28, 2024, 12:25 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 2019
സംഗീതംചാരു ഹരിഹരൻ
ഗാനരചനബി കെ ഹരിനാരായണന്‍
ഗായകര്‍വിനീത്‌ ശ്രീനിവാസന്‍ ,ശ്രീകാന്ത് ഹരിഹരൻ ,സൊനോബിയ സഫർ
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: January 14 2019 04:18:21.
 കാലം പ്രിയ കാലം മഴവില്ലായ് വിരിയും നിറവിൻ കാലം
കാലം ഇതു കാലം മിഴിയാകെ കനവാർന്നുണരും കാലം

മലരിലേ ഇതളുപോൽ
മനമൊന്നായ് കൊരുക്കുന്നു നാം
വളരുമീ വഴികളിൽ
തുടർ സഞ്ചാരമൊന്നായിതാ

നിമിഷമേ ഒഴുകി നീ
അനുപദം മധുരമായ്‌
പകലിലും ഇരവിലും
പുതുമയായ്‌ പുളകമായ്‌

ചെറുകുറുമ്പിൽ വഴിയുമിമ്പം നുണയുമേ നാമൊരുമയായ്
ഒരു കിനാവാണൊരുവികാരം ഹൃദയതാളങ്ങളുമൊന്നേ

കഥകൾ പറഞ്ഞേ
കനവ് നിറഞ്ഞേ
ചടുലമുയർന്നേ വാനോളം
അരികേ വരികയായ് സദിരിനു സമയമായ് ഇതാ


malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts