അനുരാഗ നീലനദി (പവിയേട്ടന്റെ മധുരച്ചൂരൽ )
This page was generated on April 28, 2024, 2:06 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 2018
സംഗീതംരഘുനാഥ്
ഗാനരചനറഫീഖ് അഹമ്മദ്
ഗായകര്‍കെ എസ് ചിത്ര
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: August 27 2020 12:21:21.
അനുരാഗ നീലനദി നീന്തി നീന്തി വരും
ആടിമാസ മുകിലേ
ഇനി ചൂടുകെന്റെ ഹൃദയാഭിലാഷമൊരു
മാരിവില്ലിൻ ഇതളായ്
പകരൂ നീ മണിയേ പടരൂ ജീവനിൽ നീ
ഹരിതാർദ്രമീ തണലിടങ്ങളിൽ അരികിൽ
ചായു നീല മയിലായ് (അനുരാഗ)

കാണുവാൻ പിടയുമെൻ മിഴി
വിജന വീഥിയിൽ ഇതുവരെ
തേടവേ അരികിൽ ഇന്നു നീ
ഒരു നിലാവുപോൽ വരികയായ്
ചുരുൾ മുടിയിണയിൽ തിരുകീ ഞാൻ
ഈ പനിനീരല തോഴീ
അറിയാതെ നീയാ വഴിയോരവും നീ
കളയാതെ ചൂടി വരുമോ

അനുരാഗ നീലനദി നീന്തി നീന്തി വരും
ആടിമാസ മുകിലേ
ഇനി ചൂടുകെന്റെ ഹൃദയാഭിലാഷമൊരു
മാരിവില്ലിൻ ഇതളായ്
പകരൂ നീ മണിയേ പടരൂ ജീവനിൽ നീ
ഹരിതാർദ്രമീ തണലിടങ്ങളിൽ അരികിൽ
ചായു നീല മയിലായ്....
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts