കരിനീല കണ്ണുള്ള പെണ്ണ് (ജോസഫ്)
This page was generated on April 27, 2024, 10:38 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 2018
സംഗീതംരഞ്ജിൻ രാജ് വർമ്മ
ഗാനരചനബി കെ ഹരിനാരായണന്‍
ഗായകര്‍കാർത്തിക്ക് ,അഖില ആനന്ദ്
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ജോജു ജോർജ്ജ്
ഗാനത്തിന്റെ വരികള്‍
Last Modified: January 15 2019 16:40:32.
കരിനീലക്കണ്ണുള്ള പെണ്ണ്
മഴവില്ലിൻ ചിറകുള്ള പെണ്ണ്
കവിളിലോ കാക്കപ്പൂവിൻ മറുകുമായ് വന്നോള്
കരിമുകിൽ ചേലായ് മിന്നും മുടി മെടഞ്ഞിട്ടോള്
കണ്ണിനാൽ നെഞ്ചിനകത്തായന്നൊരിക്കലമ്പ് നെയ്തതെന്താണ്
കണ്ണിനാൽ നെഞ്ചിനകത്തായന്നൊരിക്കലമ്പ്...നെയ്തതെന്താണ്

നിലാവിൻ നാളം പോലെ കെടാതെ ആളുന്നു നീ
മനസ്സിൽ ചില്ലിൽ ഓരോ നേരം മായാതേ
തുടിക്കും ജീവൻ നീയേ പിടയ്ക്കും ശ്വാസം നീയേ
ഞരമ്പിൽ തീയായ് മാറി നീയെന്നുള്ളാകേ
മഞ്ഞുകണമായ് എന്റെ ഹൃദയം
നിന്നിലലിയാൻ ഒന്നു പൊഴിയാം
നീർപൊയ്കയാം മിഴിയാഴങ്ങളിൽ
പരൽ മീനുപോലെ ഞാൻ
കിനാവിൻ പീലികൊണ്ടു തഴുകീടുമെന്നുമൊരു
സുഖലയമിതു പ്രണയം

കരിനീലക്കണ്ണുള്ള പെണ്ണ്
മഴവില്ലിൻ ചിറകുള്ള പെണ്ണ്
കവിളിലോ കാക്കപ്പൂവിൻ മറുകുമായ് വന്നോള്
കരിമുകിൽ ചേലായ് മിന്നും മുടി മെടഞ്ഞിട്ടോള്
കണ്ണിനാൽ നെഞ്ചിനകത്തായന്നൊരിക്കലമ്പ് നെയ്തതെന്താണ്
കണ്ണിനാൽ നെഞ്ചിനകത്തായന്നൊരിക്കൽ
അമ്പ് നെയ്തതെന്താണ്
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts