നീ പ്രണയമോതും (വരത്തൻ )
This page was generated on May 1, 2024, 6:48 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 2018
സംഗീതംസുശിൻ ശ്യാം
ഗാനരചനവിനായക് ശശികുമാർ
ഗായകര്‍ശ്രീനാഥ് ഭാസി ,നസ്രിയ നസീം
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ഫഹദ് ഫാസില്‍ ,നസ്രിയ നസീം
ഗാനത്തിന്റെ വരികള്‍
Last Modified: October 04 2018 12:26:42.
നീ പ്രണയമോതും പേരെന്നോ..
മിഴികള്‍ തേടും നേരെന്നോ..
പതിയെ എന്നില്‍ പൂക്കും പൂവോ..

ഇരുളുരാവിലായ് നിലാവുപോല്‍ കണ്ടു ഞാനാമുഖം
എരിയും വേനലില്‍ പൊഴിയും മാരിപോല്‍ കേട്ടു നീയാം സ്വരം

പ്രണയമേ ഞാന്‍ നിനക്കായി നല്‍കാം
പകുതിയെന്നെ പകുത്തീടവേ
പടരുവാന്‍ തേന്‍ക്കിനാവള്ളിപോല്‍ വെറുതെ നിന്നെ തിരഞ്ഞീടവേ
പകരുവാന്‍ കാത്തു ഞാനൊരായിരം രൂപം നീയാം കണ്ണാടിയില്‍

നീ പ്രണയമോതും പേരെന്നോ..
മിഴികള്‍ തേടും നേരെന്നോ..
പതിയെ എന്നില്‍ പൂക്കും പൂവോ..

നീ കവിതയാകും ചേലെന്നോ..
അകമെയാളും തീയെന്നോ..
ചൊടികള്‍ മൂളാന്‍ വെമ്പും പാട്ടോ.....
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts