ദൂരെ ദൂരെ (ഞാൻ മേരിക്കുട്ടി )
This page was generated on May 21, 2024, 5:54 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 2018
സംഗീതംആനന്ദ് മധുസൂദനന്‍
ഗാനരചനസന്തോഷ് വര്‍മ്മ
ഗായകര്‍ബിജു നാരായണൻ
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ജയസൂര്യ ,ശിവജി ഗുരുവായൂർ ,കോട്ടയം പ്രദീപ് ,അംബികാമോഹൻ
ഗാനത്തിന്റെ വരികള്‍
Last Modified: May 29 2018 14:26:25.
ദൂരെ ദൂരെ ഇതൾവിരിയാനൊരു...
സ്വപ്നം കാത്തുനിൽക്കുന്നു
ജാലകം തുറക്കും കാറ്റിലൂടകലേ
കണ്ടൂ തിരി നീട്ടി മലർതൂകും പുഞ്ചിരി മിന്നായം
എന്നോ ഇനിയെന്നോ ഇതൾചൂടും നല്ലൊരു പൂക്കാലം..


ആരോ വിരൽതൊട്ടു നാളിന്റെ താളിലെ
ചായം അലിഞ്ഞുപോകുന്നു..
വിരസങ്ങളെങ്കിലും അതിലാകെ മാനസം
സൂര്യോദയം തിരയുന്നു..
കിളിവാതിലിൽ കേൾക്കുന്നുവോ
ഏതോ പുലർപക്ഷി പാടും സ്വരം..
ദൂരെ ദൂരെ ഇതൾവിരിയാനൊരു...
സ്വപ്നം കാത്തുനിൽക്കുന്നു

എരിവേനൽ തീർക്കുന്ന കൈകൊണ്ടു ഋതുവൊന്നു
പൂക്കാലവും രചിക്കുന്നു..
കഥയൊന്നുമറിയാതെ വിരിയേണ്ട തൂമലർ
മഞ്ഞിൽ മയങ്ങിനിൽക്കുന്നു...
മനമാകവേ നിറയുന്നുവോ
പൊന്നിൻ കിനാവിന്റെ മന്ദസ്മിതം

ദൂരെ ദൂരെ ഇതൾവിരിയാനൊരു...
സ്വപ്നം കാത്തുനിൽക്കുന്നു
ജാലകം തുറക്കും കാറ്റിലൂടകലേ
കണ്ടൂ തിരി നീട്ടി മലർതൂകും പുഞ്ചിരി മിന്നായം
എന്നോ ഇനിയെന്നോ ഇതൾചൂടും നല്ലൊരു പൂക്കാലം..
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts