കണ്ടിട്ടുമെന്തേ മിണ്ടീല (പ്രണയതീർത്ഥം )
This page was generated on May 1, 2024, 8:30 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 2018
സംഗീതംഅമ്പലപ്പുഴ വി വിജയൻ
ഗാനരചനപൂവച്ചൽ ഹുസൈൻ
ഗായകര്‍നജീം അര്‍ഷാദ്
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: October 20 2020 19:56:09.
കണ്ടിട്ടുമെന്തേ മിണ്ടീല
എന്റെ പുഞ്ചിരിപ്പൂവുകൾ വാങ്ങീല
(2)
മഴവില്ലിൻ നിറമാർന്ന മോഹം പൊലിഞ്ഞു
കണ്ടിട്ടുമെന്തേ മിണ്ടീല..
എന്റെ പുഞ്ചിരിപ്പൂവുകൾ വാങ്ങീല..

കാണാൻ കൊതിക്കും നേരത്ത് നീയെൻ
ചാരെ വന്നു നിന്നീലെ...(2)
കരളിൽ കാഞ്ചന കൂടും തീർത്തു ഞാൻ
നിനക്കായ് കാത്തിരുന്നീലേ
കരളിൽ കാഞ്ചന കൂടും തീർത്തു ഞാൻ
നിനക്കായ് കാത്തിരുന്നീലേ സഖീ ...
കണ്ടിട്ടുമെന്തേ...
കണ്ടിട്ടുമെന്തേ...മിണ്ടീല
എന്റെ പുഞ്ചിരിപ്പൂവുകൾ വാങ്ങീല

ഓമൽക്കിനാവുകൾ കനലാകും മാത്രയിൽ
ഇടനെഞ്ചു പിടഞ്ഞതറിഞ്ഞീലെ (2)
കനകമണിക്കാറ്റ് ചുംബിച്ച നേരത്ത്
പാഴ്മലരാണെന്നറിഞ്ഞീലെ....
കനകമണിക്കാറ്റ് ചുംബിച്ച നേരത്ത്
പാഴ്മലരാണെന്നറിഞ്ഞീലെ..സഖീ...

കണ്ടിട്ടുമെന്തേ...
കണ്ടിട്ടുമെന്തേ...മിണ്ടീല
എന്റെ പുഞ്ചിരിപ്പൂവുകൾ വാങ്ങീല
മഴവില്ലിൻ നിറമാർന്ന മോഹം പൊലിഞ്ഞു
കണ്ടിട്ടുമെന്തേ മിണ്ടീല...
എന്റെ പുഞ്ചിരിപ്പൂവുകൾ വാങ്ങീല..
ആ ...ആ...ആ..

ഗാന രചന:പൂവച്ചൽ ഹുസൈൻ
സംഗീതം : അമ്പലപ്പുഴ V വിജയൻ
ഗായകൻ : നജീം അർഷാദ്
ചിത്രം : പ്രണയതീർത്ഥം
വർഷം : 2018

malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts