ഒരു മയിൽ‌പീലി (വേലക്കാരിയായിരുന്നാലും നീയെൻ മോഹവല്ലി )
This page was generated on April 28, 2024, 7:14 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 2018
സംഗീതംവിശ്വജിത്ത്
ഗാനരചനഅനില്‍ പനച്ചൂരാന്‍ ,വസന്ത് കാട്ടൂർ
ഗായകര്‍മധു ബാലകൃഷ്ണൻ , ജിസ്മി ,മധു
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: June 04 2018 17:22:46.

ഒരു മയിൽപ്പീലിയായ് നീ എൻ മനസ്സിന്റെ താളിൽ
പ്രിയതരമാം കഥ പറയാൻ ഇതിലെ വരൂ...കണിമകളേ.....
പൊൻവെയിലിൽ മലർമഴയിൽ...മഴവില്ലിൻ നിറമേഴും
നിൻ മിഴിയഴകായ് നറുചിരിയായ് വിരിയുന്നു....
ഓഹോ...ഓ ഓ...ഏഹേയ്...ഏയ് എഏയ്....
ഒരു മയിൽപ്പീലിയായ് നീ എൻ മനസ്സിന്റെ താളിൽ....

വെള്ളിത്താലമേന്തി മന്ദാരങ്ങൾ പൂത്തു
നിന്നെ വരവേൽക്കുവാൻ...
വേനൽക്കൊമ്പിൽ നിന്നും പുള്ളിക്കുയിൽ പാടി
നിന്നെ എതിരേൽക്കുവാൻ....
കൊഞ്ചും മൊഴിയാലേ വർണ്ണച്ചിറകാലേ
വന്നു നീ അരികിൽ....
അമ്മക്കിളിയെന്നും സ്നേഹത്തൊട്ടിലാട്ടി
പാടാം ആരിരാരോ....
കൽക്കണ്ടക്കുന്നിൻമേലേ അന്തിച്ചായം വീണാൽ
കണ്ണഞ്ചിപ്പോകും വർണ്ണത്തൂവൽ തേടിപ്പോകാം...
ഒരു മയിൽപ്പീലിയായ് നീ എൻ മനസ്സിന്റെ താളിൽ....

എന്നും നിന്നെ കാണാൻ കണ്ണും നട്ടിരിപ്പൂ സ്വപ്നസാഫല്യമേ....
ഓണപ്പൂ വിരിഞ്ഞു പൂവഴിയിൽ നിന്റെ പൂവിളികൾ കാതോർത്തിടാം
സ്നേഹപ്പീലി വീശി മിന്നും പൊന്നും ചാർത്തി
നിന്നെ ഞാൻ ഒരുക്കാം...
നിന്റെയുള്ളിലെന്നും നന്മയേറിടാനായ് പാടാം ഞാനോമലേ...
നക്ഷത്രപ്പൂവും തേടി സ്വപ്നത്തേരിൽ കേറാം
കണ്ണെത്താദൂരെ കാടും മേടും തേടിപ്പോകാം
ഒരു മയിൽപ്പീലിയായ് നീ എൻ മനസ്സിന്റെ താളിൽ....

 



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts