മേടസൂര്യന്റെ (ഉടലാഴം )
This page was generated on May 22, 2024, 3:50 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 2018
സംഗീതംസിതാര കൃഷ്ണകുമാർ
ഗാനരചനഉണ്ണികൃഷ്ണൻ ആവള
ഗായകര്‍സിതാര കൃഷ്ണകുമാർ
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: March 01 2018 13:09:40.
മേടസൂര്യന്റെ നെഞ്ചിലെ മഞ്ഞാണു നീ
ഞാൻ പാടും പാട്ടിലെ തോരാത്തൊരീണമാം
മിഴികളിൽ മഴയുള്ള സന്ധ്യേ
മിഴികളിൽ മഴയുള്ള സന്ധ്യേ

വയലിലെ കാറ്റും വഴിയിലെ പൂക്കളും
ചോദിപ്പൂ നിന്നെ പൂമാതേ (2)
ഹൃദയത്തിൽ പെയ്യുന്ന മൗനം മണക്കുന്ന
പ്രാണന്റെ പാട്ടുമായ്
ഇനിയെന്നു നീയീ വഴിയെന്നു വെറുതേ
കിനാവു കാണുന്നു പെണ്ണേ
പൂമാതേ

മേടസൂര്യന്റെ....

ഉയിരിലെ വാടും മന്ദാര സന്ധ്യകൾ
ചോദിപ്പൂ നിന്നെ പൂമാതേ (2)
ചോരയിൽ പൂക്കുന്ന വെയിലില്ലാ പകലിലെ
ഇതളഴിയാ പൂവുമായ്
ഇനിയെന്നു നീയെന്റെ
ജീവന്റെ വഴിവക്കിൽ
വരുമെന്നു വെറുതേ നിനച്ചൂ
പൂമാതേ

മേടസൂര്യന്റെ....
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts