തൊടു തൊടു മഴയേ (അങ്ങനെ ഞാനും പ്രേമിച്ചു )
This page was generated on April 28, 2024, 3:34 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 2018
സംഗീതംഹെഷാം അബ്ദുൾ വഹാബ്
ഗാനരചനനിഷാദ് അഹ്മദ്
ഗായകര്‍ജോബ് കുര്യൻ
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: May 31 2018 12:41:44.

തൊടു തൊടു മഴയേ...മഴയൊരു നദിയേ...
സഹാനാ...സഹാനാ...സഹാനാ.....
തൊടു തൊടുമഴകേ....അഴകിനു മതിയേ...
സഹാനാ...സഹാനാ...സഹാനാ.....
മുത്തുമണി മണൽമേലേ തെന്നിത്തെന്നി പറന്നാലേ
ഇതുവഴിയേ...ഇടവഴിയേ....

അംബരമേഘമഴിയേ...ജനലവാതിലിൽ
സക്കരമാവിനിലയിൽ...അലയേ...
എന്തെടി നാണമിനിയും കൊഞ്ചെടി തെന്നലേ
തനിയലയേ...ഇനിയിതിലേ....
ഞാനും നീയും ഒന്നായ് മാറുമേ....
വെയിലും മഴയും തമ്മിൽ ചേരവേ
നെഞ്ചിൽ ശ്രുതിയായ് നീയേ.....

ഹേയ് നീ വമ്പു കൊണ്ടുവന്ന പെണ്ണേ
ഹേ ഹേ തേനുമുണ്ടു പോയ വണ്ട്
സഖിയേ....സഖിയേ....സഖിയേ....
എൻ മനസ്സിൽ വരയൂ മഷിയേ....
കുറുകാം തണലിൽ വെറുതേ....

തൊടു തൊടു മഴയേ...മഴയൊരു നദിയേ...
സഹാനാ...സഹാനാ...സഹാനാ.....
തൊടു തൊടുമഴകേ....അഴകിനു മതിയേ...
സഹാനാ...സഹാനാ...സഹാനാ.....
മുത്തുമണി മണൽമേലേ തെന്നിത്തെന്നി പറന്നാലേ
ഇതുവഴിയേ...ഇടവഴിയേ....

 



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts