എന്റെ പ്രിയ സ്വപ്നം (റോസാപ്പൂ )
This page was generated on April 27, 2024, 10:51 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 2018
സംഗീതംസുശിൻ ശ്യാം
ഗാനരചനസന്തോഷ് വര്‍മ്മ
ഗായകര്‍സുചിത് സുരേശൻ ,നെസർ അഹമ്മദ് ,സുശിൻ ശ്യാം ,ലത ,മാലതി ,റെസ്സ്മി
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 09 2018 10:09:09.

എന്റെ പ്രിയ സ്വപ്നം...പൂത്തു വിടരുന്നൂ...
ഞാൻ കൊതിച്ചതെല്ലാം കയ്യിൽ നിറയുന്നൂ
മണ്ണിലാണോ...വിണ്ണിലാണോ....
ഇവിടെ ഞാൻ വന്നു നിൽക്കുന്നതേതേതുസ്വർഗ്ഗത്തിലോ....
ലലലാ....ലലലാ....ആ...ആ...ഹാ ഹാ ഏഹെഹേ.....

പുഞ്ചിരിയുമായ്....സുന്ദരികളായ്
താരനിര വന്നൂ....സ്വാഗതവുമായ്
അരികിലാരോ...ആരോ ആശംസ നേരുന്നതാരോ
നേരോ നേരോ...ഈ ലോകമാകെയെനിക്കുള്ളതോ....
മണ്ണിലാണോ...വിണ്ണിലാണോ....
ഇവിടെ ഞാൻ വന്നു നിൽക്കുന്നതേതേതുസ്വർഗ്ഗത്തിലോ....
ലലലാ....ലലലാ....ആ...ആ...ഹാ ഹാ ഏഹെഹേ.....

നാടുകളിലൂടെ എന്റെ കഥ പാടാൻ
ഒന്നു കുളിർകാറ്റേ പോയിവരുമോ...
അഴകിലാരോ ആരോ പൂമേട തീർക്കുന്നതാരോ
മേലേ നീളേ പൊൻനാണയം പെയ്തിറങ്ങുന്നുവോ
മണ്ണിലാണോ...വിണ്ണിലാണോ....
ഇവിടെ ഞാൻ വന്നു നിൽക്കുന്നതേതേതുസ്വർഗ്ഗത്തിലോ...

എന്റെ പ്രിയ സ്വപ്നം...പൂത്തു വിടരുന്നൂ...
ഞാൻ കൊതിച്ചതെല്ലാം കയ്യിൽ നിറയുന്നൂ
മണ്ണിലാണോ...വിണ്ണിലാണോ....
ഇവിടെ ഞാൻ വന്നു നിൽക്കുന്നതേതേതുസ്വർഗ്ഗത്തിലോ....
ലലലാ....ലലലാ....ആ...ആ...ഹാ ഹാ ഏഹെഹേ.....

 



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts