ആത്മഭാവ (കല്ലായി എഫ് എം )
This page was generated on April 28, 2024, 3:07 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 2018
സംഗീതംസച്ചിൻ ബാലു
ഗാനരചനറഫീഖ് അഹമ്മദ്
ഗായകര്‍സച്ചിൻ ബാലു
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: March 09 2018 09:54:56.

ആ...ആ...ആ...ആ.....
ആത്മഭാവഗായകാ...രാഗതാളലോലുപാ...
പാൽനിലാവിനലകളായ് പാടൂ പാടൂ നീ...
ജീവഗാനമാധുരി.....
ആത്മഭാവഗായകാ...രാഗതാളലോലുപാ...

ദേവഗംഗപോലുദാരമാം...ഗാനനിർജ്ജരി
ആ ഹിമാലയാദ്രി പോലെയാം സാന്ദ്രവൈഖരി...
അനുരാഗ യമുനാനദിതൻ ആർദ്രമാം ശ്രുതി
ആത്മഭാവഗായകാ...രാഗതാളലോലുപാ...

ഏതപാരവാനസീമയിൽ പോയ് മറഞ്ഞു നീ..
പാടിടുന്നിതെന്നും എങ്ങുമീ ഗാനവീചികൾ...
അതു മാറിൽ അണിയുന്നിതാ ഭൂമി രാപ്പകൽ....

ആത്മഭാവഗായകാ...രാഗതാളലോലുപാ...
പാൽനിലാവിനലകളായ് പാടൂ പാടൂ നീ...
ജീവഗാനമാധുരി.....
ആത്മഭാവഗായകാ...രാഗതാളലോലുപാ... 




malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts