മാരിവിൽ (ഈട )
This page was generated on May 2, 2024, 4:59 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 2018
സംഗീതംചന്ദ്രൻ വെയാട്ടുമ്മൽ
ഗാനരചനഅൻവർ അലി
ഗായകര്‍സിതാര കൃഷ്ണകുമാർ
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: May 15 2018 15:41:35.

മാരിവിൽ മായണു് കാർമുകിൽ മൂടണു്...മൂളണു് മൗനമെങ്ങും..
മൂവന്തിമുറ്റത്തെ ചായില്യച്ചോരയിൽ കതിരോനൊടുങ്ങിയല്ലോ...
മാരിവിൽ മായണു് കാർമുകിൽ മൂടണു്...മൂളണു് മൗനമെങ്ങും....
മൂവന്തി മുറ്റത്തെ ചായില്യച്ചോരയിൽ കതിരോനൊടുങ്ങിയല്ലോ...

ചന്ദ്രനുദിച്ചീല...താരകൾ വന്നീല...മങ്ങൂഴം മറയണല്ലോ
ചന്ദ്രനുദിച്ചീല...താരകൾ വന്നീല...മങ്ങൂഴം മറയണല്ലോ...
കൈത്തിരിനാളവും കാറ്റിലണയണു് കൂരിരുളെങ്ങുമെങ്ങും
കൈത്തിരിനാളവും കാറ്റിലണയണു് കൂരിരുളെങ്ങുമെങ്ങും...
മാരിവിൽ മായണു് കാർമുകിൽ മൂടണു്...മൂളണു് മൗനമെങ്ങും....
മൂവന്തി മുറ്റത്തെ ചായില്യച്ചോരയിൽ കതിരോനൊടുങ്ങിയല്ലോ...

അല്ലിൻ...ആഴിത്തീയിൽ നീറും പോതിയല്ലീ ഭൂമിപ്പെണ്ണു്
അല്ലിൻ...ആഴിത്തീയിൽ നീറും പോതിയല്ലീ ഭൂമിപ്പെണ്ണു്...
കാവുകൾതോറും ഓർമ്മകൾ തോറ്റിയ പെരുങ്കളിയാട്ടമൊഴിഞ്ഞു...
പാടികൾ തോറും മോഹങ്ങളാടിയ കുളിർമഴക്കോലമഴിഞ്ഞു...മാനത്തു്
മാരിവിൽ മായണു് കാർമുകിൽ മൂടണു്...മൂളണു് മൗനമെങ്ങും....
മൂവന്തി മുറ്റത്തെ ചായില്യച്ചോരയിൽ കതിരോനൊടുങ്ങിയല്ലോ...

ഇളംമുളങ്കൂട്ടംപോൽ തുണയറ്റോർ കേഴുമ്പോൾ ചെകിടനോ ചൊവ്വറേ നീ
ഇളംമുളങ്കൂട്ടംപോൽ തുണയറ്റോർ കേഴുമ്പോൾ ചെകിടനോ ചൊവ്വറേ നീ....
ദൈവക്കരുവാവാൻ ഇനിയും പയറ്റണോ അരുമക്കിടാങ്ങളെൻ ദൈവേ
ദൈവക്കരുവാവാൻ ഇനിയും പയറ്റണോ അരുമക്കിടാങ്ങളെൻ ദൈവേ...

മാരിവിൽ മായണു് കാർമുകിൽ മൂടണു്...മൂളണു് മൗനമെങ്ങും..
മൂവന്തി മുറ്റത്തെ ചായില്യച്ചോരയിൽ കതിരോനൊടുങ്ങിയല്ലോ...
മാരിവിൽ മായണു് കാർമുകിൽ മൂടണു്...മൂളണു് മൗനമെങ്ങും....
മൂവന്തി മുറ്റത്തെ ചായില്യച്ചോരയിൽ കതിരോനൊടുങ്ങിയല്ലോ...

 



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts