ഈ അങ്ങാടി കവലയിൽ (ഗൂഢാലോചന )
This page was generated on May 1, 2024, 8:40 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 2017
സംഗീതംഷാന്‍ റഹ്മാന്‍
ഗാനരചനമനു മഞ്ജിത്ത്
ഗായകര്‍ഷാന്‍ റഹ്മാന്‍
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: November 05 2017 15:30:57.
ഈ അങ്ങാടിക്കവലയിൽ ചങ്ങാതിപ്പറവകൾ ചിറകടിച്ചുയരുകയായ്
ഹേയ് സുൽത്താന്മാർ ഇനി നമ്മൾ സൽക്കാരമൊരുക്കുമ്പോൾ
സുബർക്കമിങ്ങരികിൽ വരും
ഈ അങ്ങാടിക്കവലയിൽ ചങ്ങാതിപ്പറവകൾ ചിറകടിച്ചുയരുകയായ്
ഹേയ് സുൽത്താന്മാർ ഇനി നമ്മൾ സൽക്കാരമൊരുക്കുമ്പോൾ
സുബർക്കമിങ്ങരികിൽ വരും
ഹോ മണ്ണും വിണ്ണും മൂടാനായ് മുന്നിൽ മിന്നും നാണ്യങ്ങൾ
ദൂരത്തായ് മാഞ്ഞില്ലേ കണ്ണീർക്കാലമേ
നമ്മൾ തേടും ഭാഗ്യങ്ങൾ കൂടെക്കൂടാൻ പോരുമ്പോൾ
കാറ്റേ വാ ഈ രാവിൽ പെട്ടിപ്പാട്ടുമായ്
പെയ്യുന്നേ നിലാവ് പെയ്യുന്നേ കിനാവ്
ചെമ്പകപ്പൂങ്കാവ് ഇന്നീ ദുനിയാവ്
പെയ്യുന്നേ കിനാവ് പെയ്യുന്നേ കിനാവ്
ചെമ്പകപ്പൂങ്കാവ് ഇന്നീ ദുനിയാവ്

തട്ടമൊന്നു മെല്ലെ തെല്ലൊതുക്കി ആരോ
മയ്യണിഞ്ഞ കണ്ണാൽ എന്നെ നോക്കവേ
വർണ്ണമാരിവില്ലിൻ പീലി കൊണ്ടു മേയും
മഞ്ഞണിഞ്ഞ കൂടായ് എന്റെ നെഞ്ചകം
കുയിലുകളേ ഈ കുളിരിൽ മെഹ്ഫിലിൻ ഒരു നറുഗസലു തരൂ
തബലകളിൽ താളമിടാൻ മനസ്സിലു വിരലുകൾ ഉണരുകയായ്
മകരനിലാച്ചില്ലകളിൽ മലരുകളായ് നിറഞ്ഞിടാം
പുതുവഴിയിൽ പുലരികളേ ഇനി കാത്തു നിന്നീ‍ടാം
നല്ല നല്ല നേരങ്ങൾ പങ്കിടാം
അല്ലിമുല്ല മേലാടും തെന്നലേ
പെയ്യുന്നേ കിനാവ് പെയ്യുന്നേ കിനാവ്
ചെമ്പകപ്പൂങ്കാവ് ഇന്നീ ദുനിയാവ്


malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts