പാതിയും മായും ചന്ദ്രലേഖേ (മുല്ലശ്ശേരി മാധവൻകുട്ടി നേമം പി ഒ )
This page was generated on April 19, 2024, 1:52 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 2012
സംഗീതംരവീന്ദ്രൻ
ഗാനരചനഗിരീഷ് പുത്തഞ്ചേരി
ഗായകര്‍കെ എസ് ചിത്ര
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: September 05 2017 13:42:01.
പാതി മായും ചന്ദ്രലേഖേ
രാവുറങ്ങാൻ വൈകിയോ (2)
നോവറിഞ്ഞും മെയ് മെലിഞ്ഞും
പ്രാവു പോൽ നീ തേങ്ങിയോ
നെഞ്ചിലേതോ സ്നേഹമന്ത്രം
പെയ്തിറങ്ങും ഓർമ്മ പോലെ
എന്തിനീ സാന്ദ്രമാം മൗനം
(പാതി മായും..)

മുള്ളിന്റെയുള്ളിൽ വിരിഞ്ഞൊരു പൂവിനെ
വാസന്തമായി വന്നു താരാട്ടാം
താനേ നനഞ്ഞു പിടഞ്ഞൊരു കൺകളിൽ
സാന്ത്വനമായ് വന്നു കൂടേറാം
കാത്തു നില്പൂ..ആ…ആ..
കാത്തു നില്പൂ കണി മഞ്ഞിലൊരായിരം
കാർത്തിക താരകൾ നിനക്കു വേണ്ടി
നിനക്കു വേണ്ടി
(പാതി മായും ...)


പിന്നെയുമെൻ കിളിവാതിലിനരികിൽ
വന്നുദിക്കുന്നൊരെൻ വാർതിങ്കളേ
എന്തിനെൻ മാറിലുരുമ്മിയുണർത്തി നീ
സങ്കടക്കാടിൻ സംഗീതം
ഒന്നു പാടാൻ…
ഒന്നു പാടാൻ മറന്നെങ്കിലും നിന്റെയീ
കുഞ്ഞു മൺകൂരയിൽ കൂട്ടിരിക്കാം
കൂട്ടിരിക്കാം…
(പാതി മായും...)

malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts