കേട്ടു മറന്നൊരു (മാച്ച് ബോക്സ് )
This page was generated on May 7, 2024, 9:59 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 2017
സംഗീതംബിജിബാല്‍
ഗാനരചനറഫീഖ് അഹമ്മദ്
ഗായകര്‍അനിത ഷൈക്
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: September 01 2017 14:27:01.
കേട്ടു മറന്നൊരു പാട്ടിൽ ചെവി ചേർത്തീടാൻ വാ
പാട്ടിലലിഞ്ഞൊരു നാടിൻ നേരാണേ നെഞ്ചിൽ
തരി പത്തിരി വേണോ കരിമീൻ കറിയോ
ജീരകശാല ചോറു വിളമ്പാം വാ..

സ്നേഹിച്ചാലീ ലോകം വിട്ടാൽ തെരുവിലെ ഹലുവ പോൽ
പൊന്നാര പൊൻ പായേൽ നിറയും ഹലികയിൽ അലീസ പോൽ
പെരുന്നാൾ പിറ തൻ ഹജ പോലെ
കനലിൽ കിനിയും ഗസൽ പോലെ
മാനാഞ്ചിറയിൽ വീശും കാറ്റിൻ ശ്രുതിയിൽ
ഖൽബിൻ വാതിൽ തിരിയും തുടരും ജീവിത ചലനഗതി
കേട്ടു മറന്നൊരു പാട്ടിൽ ചെവി ചേർത്തീടാൻ വാ
പാട്ടിലലിഞ്ഞൊരു നാടിൻ നേരാണേ നെഞ്ചിൽ
തരി പത്തിരി വേണോ കരിമീൻ കറിയോ
ജീരകശാല ചോറു വിളമ്പാം വാ..

ഒന്നിച്ചാലീ ലോകം കല്ലായ് കടവിലെ ചങ്ങാടം പോൽ
ഭിന്നിച്ചാലോ നമ്മൾ തകരും തിരകളിൽ അനാഥരായ്
കനവിൻ ഇഴയാൽ തുന്നിച്ചേർക്കും
പലതായ് പിരിയുന്നവയെല്ലാം
ബാബുരാജിൻ വിരലാൽ ദൈവം തഴുകും
ഹാർമ്മോണിയമേ പാടൂ ഒഴുകും ജീവിത പ്രണയനദി
കേട്ടു മറന്നൊരു പാട്ടിൽ ചെവി ചേർത്തീടാൻ വാ
പാട്ടിലലിഞ്ഞൊരു നാടിൻ നേരാണേ നെഞ്ചിൽ
തരി പത്തിരി വേണോ കരിമീൻ കറിയോ
ജീരകശാല ചോറു വിളമ്പാം വാ..
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts