എന്റമ്മേടെ ജിമിക്കി കമ്മൽ (വെളിപാടിന്റെ പുസ്തകം )
This page was generated on April 30, 2024, 8:16 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 2017
സംഗീതംഷാന്‍ റഹ്മാന്‍
ഗാനരചനഅനില്‍ പനച്ചൂരാന്‍
ഗായകര്‍വിനീത്‌ ശ്രീനിവാസന്‍ ,രഞ്ജിത്ത് ഉണ്ണി
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ശരത് കുമാർ (അപ്പാണി രവി) ,സലിം കുമാര്‍ ,ജൂഡ് ആന്റണി ജോസഫ് ,ശിവജി ഗുരുവായൂർ
ഗാനത്തിന്റെ വരികള്‍
Last Modified: August 23 2017 12:35:49.
എന്റമ്മേടെ ജിമിക്കി കമ്മൽ എന്റപ്പൻ കട്ടോണ്ടു പോയേ
എന്റപ്പന്റെ ബ്രാണ്ടിക്കുപ്പി എന്റമ്മ കുടിച്ചു തീർത്തേ
ഇവിടൊരു ചാകരയും വേലകളീം ഒത്തു വന്ന പോൽ
ചിലരുടെ തോർത്തു കീറി പോയ കാര്യം ഓർത്തു പോകവേ
അലകടൽ കാറ്റിനു നീ കാതുകുത്താൻ പാടുപെടേണ്ട
സദാചാര സേനാപതി വീരാ പടുകാമലോലുപാ
(എന്റമ്മേടേ…)

ചെമ്മീൻ ചാട്യാൽ മുട്ടോളം പിന്നേം ചാട്യാൽ ചട്ട്യോളം
ചുമ്മാ ഊതാൻ നോക്കാതെ തായം കളിക്കാൻ നിക്കാതെ
വട്ടം ചുറ്റി ചോരെല്ലാം വട്ടപൂജ്യം പോലായേ
വെട്ടം കാണാൻ കൊതിയായേ വെട്ടത്തിറങ്ങാൻ മടിയായേ
കലിവേഷം പോയെടാ ഇനി വേഷം മാറെടാ
മലയാറ്റൂർ പള്ളിയിലൊരു കുരിശും കൊട നേരാം
മലപോലെ വന്നത് എലി പോലെ പാഞ്ഞെടാ
ചന്നം പിന്നം ചെല്ലമഴ പൊടിക്കുന്നു പൊടിയൂത്തകളേ
(എന്റമ്മേടേ…)





malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts